മെസ്സി-നെയ്മർ-എംബാപ്പെ കൂടി ചേർന്നാൽ പിഎസ്ജി കിടിലൻ ടീമല്ലേ?? ഗാൽറ്റിയർ പറയുന്നു..
മെസ്സി – നെയ്മർ – എംബാപ്പെ.. ആധുനിക ലോകഫുട്ബോളിലെ സൂപ്പർ താരങ്ങൾ ഒരുമിച്ച് ഒരു ടീമിന് വേണ്ടി മുന്നേറ്റനിരയിൽ അണിനിരക്കുമ്പോൾ ആരാധകരും ഏറെ സന്തോഷത്തിലാണ് പിഎസ്ജിയുടെ കളികൾ കാണാറുള്ളത്.
തകർപ്പൻ ഫോമിൽ ഫുട്ബോളിന്റെ ഭാവി എന്ന വിശേഷണത്തോടെ എംബാപ്പേ കളിക്കുമ്പോൾ, ബ്രസീലിയൻ സുൽത്താനായ നെയ്മർ ജൂനിയറും, ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സിയും ഒപ്പം കളിക്കുന്നത് പിഎസ്ജിയെ ആരും ഭയപ്പെടുന്ന ഒരു ടീമായി മാറ്റുന്നുണ്ട്.
പാരിസ് സെന്റ് ജർമയിന്റെ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം ഈ മൂന്നു സൂപ്പർ താരങ്ങളെയും ഒരുമിച്ച് സ്ഥിരമായി കളിപ്പിക്കാനുള്ള അവസരങ്ങൾ വളരെ കുറച്ചു മാത്രമേ തനിക്ക് ലഭിച്ചിട്ടുളൂവെന്നാണ് പിഎസ്ജിയുടെ ഫ്രഞ്ച് തന്ത്രഞ്ജനായ ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞത്.എന്നാൽ ഓരോ തവണയും ഈ സൂപ്പർ താരങ്ങൾ കളത്തിലിറങ്ങുമ്പോൾ പിഎസ്ജി മിന്നും പ്രകടനമാണ് കാഴ്ച വെക്കാറുള്ളതെന്ന് പിഎസ്ജി പരിശീലകൻ പറഞ്ഞു.
“ഞാൻ പിഎസ്ജി പരിശീലകനായി അധികാരമേറ്റയുടനെ, അവരെ ഒരുമിച്ചു കൂട്ടുക എന്നത് ഒരു ലക്ഷ്യമായിരുന്നു. നിർഭാഗ്യവശാൽ ലോകകപ്പ്, പരിക്കുകൾ, ക്ഷീണം എന്നിവയാൽ സീസണിലുടനീളം ഞങ്ങൾക്ക് മൂവരെയും ഒരുമിച്ച് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.””ഓരോ തവണയും അവർ കളിക്കളത്തിലിറങ്ങുമ്പോൾ, PSG വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങൾക്ക് വളരെ രസകരമായ ഒരു ആക്രമണ ഗെയിം ഉണ്ടായിരുന്നു, ഇത് അതുല്യമായ ഒരു സീസണിന്റെ ഭാഗമാണ്”. – ക്രിസ്റ്റോഫ് ഗാൽഷ്യർ പറഞ്ഞു.
🎙️| Galtier on the MNM trio:
— PSG Report (@PSG_Report) May 19, 2023
“Regarding Messi, Mbappé and Neymar, as soon as I took office, it was a goal to be able to associate them together. Unfortunately, with the World Cup, injuries and fatigue, we could not enjoy it throughout the season. Every time they have been on the… pic.twitter.com/c3VDjn9Ql0
ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ് പാരിസ് സെന്റ് ജർമയിൻ. മിന്നും ഫോമിൽ ഗോൾ സ്കോർ ചെയ്ത് തിമിർക്കുന്ന എംബാപ്പെ തന്നെയാണ് ഇത്തവണയും ലീഗിലെ ടോപ് സ്കോറർ.