സൂപ്പർ ലയണൽ മെസ്സിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.അടുത്ത സീസണിൽ ലയണൽ മെസ്സി എവിടെ കളിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.ലയണൽ മെസ്സി കരാർ പുതുക്കാത്തതിനാൽ നിരവധി റൂമറുകളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നത്.വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകാൻ പോകുന്ന മെസ്സിയുമായി ഒരു പുതിയ കരാർ കരാറിൽ എത്തിച്ചേരാൻ PSG ആഗ്രഹിക്കുന്നുണ്ട്.
ഖത്തർ വേൾഡ് കപ്പിന് ശേഷം കോൺട്രാക്ട് പുതുക്കും എന്നായിരുന്നു ക്ലബ്ബിന്റെ പ്രതീക്ഷകൾ.പക്ഷേ സമീപകാലത്ത് ആ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയായിരുന്നു. പിഎസ്ജിയുടെ പ്രകടനം മോശമായതും ആരാധകരുടെ മോശം പെരുമാറ്റവുമൊക്കെ മെസ്സിയെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.സ്പാനിഷ് ക്ലബായ ബാഴ്സലോണ മെസ്സിയെ തിരികെയെത്തിക്കാനുള്ള എല്ലാം ശ്രമവും നടത്തുന്നുണ്ട് കൂടാതെ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലും മെസ്സിക്ക് മുന്നിൽ വലിയ ഓഫറുകളും മുന്നോട്ട് വെച്ചിരുന്നു. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ ലയണൽ മെസ്സിയെ സ്വന്തമാക്കാനുള്ള നീക്കം പരിഗണിക്കുന്നതായി അർജന്റീനിയൻ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
MLS ടീമായ ഇന്റർ മിയാമി, സൗദി അറേബ്യൻ ടീം അൽ-ഹിലാൽ, അദ്ദേഹത്തിന്റെ മുൻ ക്ലബ് ബാഴ്‌സലോണ എന്നിവരുൾപ്പെടെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ആണ് പിഎസ്ജിയുടെ ഉടമകൾ.പ്രസിഡന്റായി കൊണ്ട് നാസർ അൽ ഖലീഫി ഉണ്ടെങ്കിലും തീരുമാനങ്ങളിൽ പലതും ഖത്തർ ഭരണാധികാരികളിൽ നിന്നു കൂടിയാണ്. പിഎസ്ജിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് ഖത്തർ അമീർ.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ കാര്യത്തിൽ.
Barcelona VP Rafa Yuste confirmed the club are in contact with Lionel Messi about bringing him back when his contract with PSG expires in June 👀
— ESPN FC (@ESPNFC) March 31, 2023
(via @samuelmarsden, @moillorens) pic.twitter.com/aVdgztekSW
മെസ്സിയുടെ കോൺട്രാക്ട് എന്ത് വിലകൊടുത്തും പുതുക്കണം എന്നുള്ള കാര്യം ഖത്തർ അമീർ ക്ലബ്ബ് പ്രസിഡണ്ടിനെ അറിയിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ആ റിപ്പോർട്ടുകൾ വീണ്ടും സജീവമായിട്ടുണ്ട്.ഫ്രാൻസിസ് അഗിലാർ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്.അതായത് ബാഴ്സയുമായി ബന്ധപ്പെട്ട റൂമറുകൾ വർദ്ധിച്ചതോടെ ഒരിക്കൽ കൂടി ഖത്തർ അമീർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ക്ലബ്ബിന്റെ പ്രസിഡണ്ട് ആയ നാസർ അൽ ഖലീഫിയിൽ കൂടുതൽ സമ്മർദം ചെലുത്തുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.
فرانسيس اغيلار: "وصلت جميع الأخبار التي ظهرت أمس من برشلونة حول عودة ميسي الى قطر، يواصل الأمير الضغط على ناصر الخليفي لتجديد عقد ليو." pic.twitter.com/kHqMx6BNor
— Messi Xtra (@M30Xtra) April 1, 2023
മെസ്സിയെ നഷ്ടപ്പെടുത്തരുത്,അദ്ദേഹത്തെ ക്ലബ്ബിൽ തന്നെ നിലനിർത്തണം എന്നാണ് ഖത്തർ അമീറിന്റെ നിർദ്ദേശം.പക്ഷേ നിലവിൽ മെസ്സി വഴങ്ങുന്ന ലക്ഷണവും ഇല്ല.ചുരുക്കത്തിൽ ചെകുത്താനും നടുകടലിനും ഇടയിൽ പെട്ട ഒരു അവസ്ഥയിലാണ് നാസർ അൽ ഖലീഫി ഉള്ളത്.ഉടൻതന്നെ ഈ വിഷയത്തിൽ ഒരു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.മെസ്സിയെ നിലനിർത്താനുള്ള ശ്രമങ്ങൾ അവസാന നിമിഷം വരെ ക്ലബ്ബിൽ നിന്നും ഉണ്ടാവും എന്നുള്ള കാര്യം തീർച്ചയാണ്.