ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെ വെറുതെ വിടില്ല, രണ്ടിൽ ഒന്ന് എംബാപ്പേ പറയണമെന്ന് ഖലീഫി

ലോകഫുട്ബോളിലെ സൂപ്പർ താരമായ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേയുടെ ട്രാൻസ്ഫർ കാര്യത്തിൽ വീണ്ടും പ്രശ്നങ്ങൾ ഉയരുന്നു. കഴിഞ്ഞ ദിവസം ഫ്രഞ്ച് ചാമ്പ്യൻമാർ തങ്ങളുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെയെ അവതരിപ്പിച്ചതിന് പിന്നാലെയാണ് എംബാപ്പേ വിഷയത്തിൽ അൽ ഖലീഫി ക്ലബ്ബിന്റെ നിലപാട് വ്യക്തമാക്കുന്നത്.

നിലവിൽ 2024 വരെ കരാറുള്ള താരം പിഎസ്ജിയുമായി കരാർ പുതുക്കാൻ തയ്യാറല്ല എന്ന് പിഎസ്ജിയെ അറിയിച്ചിരുന്നു, അതിനാൽ തന്നെ 2024 വരെ കിലിയൻ എംബാപ്പേ ക്ലബ്ബിൽ തുടർന്നാൽ ഫ്രീ ഏജന്റായി മാറുകയും പിഎസ്ജിക്ക് സൂപ്പർ താരത്തിനെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടും.

അതിനാൽ തന്നെ നേരത്തെ പറഞ്ഞത് പോലെ ഒന്നെങ്കിൽ പുതിയ കരാർ സൈൻ ചെയ്യുക, അല്ലെങ്കിൽ ഇപ്പോൾ ക്ലബ്ബ് വിടുക ഈ രണ്ട് ഓപ്ഷൻ മാത്രമാണ് എംബാപെക്ക് മുന്നിൽ പിaഎസ്ജി വെച്ചത്. പുതിയ കരാർ ഒപ്പ് വെക്കുന്നില്ലെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെക്ക് വിലയിട്ട് കൊണ്ട് സൂപ്പർ താരത്തിനെ പിഎസ്ജി വിൽക്കുമെന്നും ഖലീഫി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ നഷ്ടപ്പെടുത്താൻ തങ്ങൾ തയ്യാറല്ലെന്നും എംബാപ്പേ ഈ കാര്യത്തിൽ ഒരു അന്തിമ തീരുമാനം അടുത്ത രണ്ടാഴ്ചക്കുള്ളിൽ എടുക്കണമെന്നുമാണ് ഖലീഫി പറഞ്ഞത്. ഒരു താരവും ക്ലബ്ബിനേക്കാൾ വലുതല്ല എന്ന് കൂടി പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ സൂചിപ്പിച്ചു.

ഇതോടെ കിലിയൻ എംബാപ്പേയുടെ ട്രാൻസ്ഫർ സാഗ വീണ്ടും ഉണർന്നിരിക്കുകയാണ്. പ്രധാനമായും കിലിയൻ എംബാപ്പേയെ സ്വന്തമാക്കാൻ രംഗത്തുള്ള ക്ലബ്ബ് റയൽ മാഡ്രിഡ്‌ ആയതോണ്ട് എംബാപ്പെക്ക് മികച്ച ഒരു വിലയിട്ട് കൊണ്ട് റയൽ മാഡ്രിഡിലേക്ക് വിൽക്കാൻ തന്നെയാണ് പിഎസ്ജി ശ്രമിക്കുക. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ട്രാൻസ്ഫർ ഫീ നൽകി ഇനി എംബാപെയെ കൂടി ടീമിലെത്തിക്കുവാൻ റയൽ മാഡ്രിഡ്‌ മുന്നോട്ട് വരുമോയെന്നാണ് ഇവിടെയുള്ള ചോദ്യം.

2/5 - (1 vote)