മുന്നേറ്റനിരയിലെ സൂപ്പർ താര താരങ്ങളിൽ ഒരാൾ പുറത്തിരിക്കേണ്ടി വരും ,സൂചനകൾ നൽകി ക്രിസ്റ്റഫെർ ഗാൾട്ടിയർ |PSG

ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ അല്ലെങ്കിൽ നെയ്മർ എന്നിവരിൽ ഒരാളെ ഒഴിവാക്കി പുതിയ തന്ത്രപരമായ സമീപനം പരീക്ഷിക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ ആലോചിക്കുന്നു. സമ്മറിൽ പിഎസ്ജി യിൽ എത്തിയതിന് ശേഷം ഗാൽറ്റിയർ 3-4-3 ഫോർമേഷനാണ് ഉപയോഗിച്ചത്.

സീസണിന്റെ ആദ്യ ആഴ്ചകളിൽ ഇത് വലിയ വിജയം നേടി.മെസ്സി, എംബാപ്പെ, നെയ്മർ എന്നിവർ ഈ ശൈലിയിൽ അഭിവൃദ്ധി പ്രാപിക്കുകയും അവർക്കിടയിൽ 41 ഗോൾ സംഭാവനകൾ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയ്‌ക്കെതിരെ പിഎസ്ജിയുടെ പോരായ്മകൾ കാണാൻ സാധിച്ചു.മത്സരത്തിന്റെ ആദ്യപകുതിയിൽ പിഎസ്ജി പുറകിലോട്ട് പോകുന്ന കാഴ്ച്ച കാണാൻ സാധിച്ചു.മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ഗാൽറ്റിയർ തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ടീമിന്റെ മുന്നേറ്റ നിരയുമായി ബന്ധപ്പെട്ട പ്രശ്നങ്ങനെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു.

ടീമിന്റെ ശൈലിയിൽ ഒരു മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പരിശീലകൻ. മുന്നേറ്റനിരയിലെ മൂന്നു സൂപ്പർതാരങ്ങളിൽ ഒരാളെ വരുന്ന മത്സരങ്ങളിൽ പുറത്തിരുത്തുന്ന കാര്യം പിഎസ്‌ജി പരിശീലകനു ആലോചനയുണ്ടെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീമിന്റെ പ്രതിരോധത്തെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ മൂന്നു താരങ്ങളിൽ ഒരാളെ വരുന്ന മത്സരങ്ങളിലെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കുന്ന കാര്യം ക്രിസ്റ്റഫെ ഗാൾട്ടിയർ പരിഗണിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു. മെസ്സിയും എംബപ്പേയും നെയ്മറും ബോളിന്റെ പുറകെ പോയത്കൊണ്ട് പ്രതിരോധത്തിൽ ആരും ഉണ്ടായില്ല അതുകൊണ്ടാണ് ചാമ്പ്യൻസ് ലീഗിൽ ഹൈഫ ഗോൾ നേടിയതെന്നും ഗാൾട്ടിയർ അഭിപ്രായപ്പെട്ടു.

മൂന്നു സൂപ്പർ താരങ്ങളെ ഒരുമിച്ച് കളിപ്പിക്കുന്നത് ടീമിന്റെ പ്രതിരോധത്തെ ബാധിക്കുന്നുണ്ടെന്നതു കൊണ്ടാണ് പരിശീലകൻ മാറി ചിന്തിക്കുന്നത്.പിഎസ്‌ജി മുന്നേറ്റനിരയിലെ ഏതു താരത്തെയാണ് വരുന്ന മത്സരങ്ങളിൽ ക്രിസ്റ്റഫെ ഗാൾട്ടിയർ പുറത്തിരുത്തുകയെന്ന് വ്യക്തമല്ല. ഈ മൂന്നു താരങ്ങളിൽ ഒരാളെ ടീമിൽ നിന്നും ഒഴിവാക്കിയാൽ അത് മുന്നേറ്റനിരയുടെ പ്രകടനത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. ഇവരിൽ ഒരാളെ മാറ്റി മിഡ്ഫീൽഡിൽ ഒരാളെ കൂടി ചേർക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്.

Rate this post