❝മെസ്സിയുടെ കരാർ ഒരു വർഷം കൂടി നീട്ടാൻ പിഎസ്ജി❞ |PSG| Lionel Messi

കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ആദ്യ സീസണിൽ തന്നെ ഫോമിനായി ലയണൽ മെസ്സി പാടുപെട്ടു.അർജന്റീനിയൻ ക്യാപ്റ്റന് തന്റെ ബാഴ്‌സലോണ ഫോം പിഎസ്‌ജിയിൽ ആവർത്തിക്കാനായില്ല, എന്നാൽ വരാനിരിക്കുന്ന സീസണിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്ലബ്ബിന് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി മെസ്സിയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ പിഎസ്ജി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ലയണൽ മെസ്സി പിഎസ്ജി കരാർ രണ്ട് വർഷത്തേക്കായിരുന്നു, മുൻ ബാഴ്സലോണ താരം തന്റെ അവസാന സീസണിൽ പ്രവേശിക്കുകയാണ്. ഖത്തറിൽ ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ സൂപ്പർ താരം ഫോമിൽ ഉയരും എന്നാണ് പാരീസുകാർ കരുതുന്നത്.ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയുടെ ക്യാമ്പുമായി പിഎസ്ജി ബന്ധപ്പെട്ടതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. മെസ്സിക്ക് ഇതുവരെ ഒരു ഔദ്യോഗിക കരാർ ഓഫർ നൽകിയിട്ടില്ലെങ്കിലും അത് സാധ്യമാക്കാനുള്ള സന്നദ്ധത ക്ലബ്ബ് കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫിഫ ലോകകപ്പിന് ശേഷം തന്റെ ഭാവി വിശകലനം ചെയ്യാൻ കുറച്ച് സമയമെടുക്കും വരെ കാത്തിരിക്കാനാണ് മെസ്സിയുടെ തീരുമാനം.35 കാരൻ തന്റെ ശാരീരിക മാനസിക നില നോക്കിയാവും കരാർ പുതുക്കുനന്തിനെക്കുറിച്ചുള്ള ഒരു തീരുമാനം എടുക്കുന്നത്.ലയണൽ മെസ്സിയെ ഒരു സീസൺ കൂടി നിലനിർത്തുന്നത് സാമ്പത്തികമായി ക്ലബ്ബിന് നേട്ടമുണ്ടാക്കൂ. കഴിഞ്ഞ സീസണിൽ മുൻ ബാഴ്‌സലോണ താരം ക്ലബ്ബിനായി പുതിയ സ്പോൺസർഷിപ്പ് ഡീലുകൾ കൊണ്ടുവന്നു, ഒരു ബ്രാൻഡിന് ശരാശരി 3-5 ദശലക്ഷത്തിൽ നിന്ന് 5-8 ദശലക്ഷമായി. 60% ടീം ജേഴ്‌സികളും കഴിഞ്ഞ വർഷം വിറ്റുപോയതായും ക്ലബ് റിപ്പോർട്ട് ചെയ്തു.

ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ PSG താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും നെയ്മറുടെ ക്ലബിൽ ഭാവിയെക്കുറിച്ച് മബാപ്പെയും മെസ്സിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നുമുള്ള വാർത്തകൾ ഉണ്ടായിരുന്നു. പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുടെ നെയ്മറെക്കുറിച്ചുള്ള അഭിപ്രായം ക്ലബ്ബിലെ ബ്രസീലുകാരന്റെ ഭാവിയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.

പി‌എസ്‌ജിയുമായുള്ള പുതിയ കരാർ എംബാപ്പെക്ക് ക്ലബ്ബിൽ കൂടുതൽ സ്വാധീനം നല്കുന്നതാണ്. ലയണൽ മെസി നിലവിൽ പിഎസ്‌ജി ടീമിനൊപ്പം പരിശീലനത്തിലാണ്. സീസണിൽ പിഎസ്‌ജിയുടെ ആദ്യത്തെ മത്സരം ജൂലൈ 31ന് നാന്റസിനെതിരെയാണ്. ഫ്രഞ്ച് സൂപ്പർകപ്പ് കിരീടത്തിനു വേണ്ടി രണ്ടു ടീമുകളും ഏറ്റുമുട്ടി ഒരാഴ്ച്ചക്കു ശേഷം ലീഗ് വണും ആരംഭിക്കും.

Rate this post
Lionel MessiPsg