ക്ലബ്ബ് വിട്ട നെയ്മറെ കുറിച്ച് പിഎസ്ജി പ്രസിഡണ്ടിന് ചിലത് പറയാനുണ്ട് |Neymar

സൗദി ഭീമൻമാരായ അൽ-ഹിലാലിലേക്കുള്ള നീക്കം പൂർത്തിയാക്കിയ നെയ്മർ ജൂനിയറിന് ആശംസകൾ അറിയിച്ച് പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ-ഖെലൈഫി.രണ്ട് വർഷത്തെ കരാറിലാണ് 31-കാരൻ അൽ ഹിലാലിൽ ചേർന്നത്.90 മില്യൺ യൂറോ മുടക്കിയാണ് സൗദി ക്ലബ് ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കിയത്. നെയ്മറിനോട് വിടപറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി.

‘”ക്ലബിന്റെ ഒരു ഇതിഹാസത്തോട് വിടപറയുന്നത് വളരെ വലിയ ബുദ്ധിമുട്ടാണ്. കാരണം അത് എന്നെന്നേക്കും നെയ്മര്‍ ആയിരിക്കും.അദ്ദേഹം ആദ്യമായി ക്ലബ്ബിലെത്തിയ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെ കഴിഞ്ഞ ആറ് വര്‍ഷമായി അദ്ദേഹം ക്ലബ്ബിന് വേണ്ടി ചെയ്ത കാര്യങ്ങളും മറക്കാന്‍ കഴിയാത്തതാണ്’, പിഎസ്ജി പ്രസിഡന്റ് പറഞ്ഞു.

‘അസാധാരണമായ നിമിഷങ്ങളിലൂടെ ഞങ്ങള്‍ ജീവിച്ചു. നെയ്മര്‍ എപ്പോഴും ഞങ്ങളുടെ ചരിത്ത്രതിന്റെ ഭാഗമായിരിക്കും. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെയ്മറിന്റെ ഭാവിക്കും പുതിയ സാഹസികതകള്‍ക്കും ആശംസകള്‍ നേരുന്നു’, ഖെലൈഫി കൂട്ടിച്ചേര്‍ത്തു.222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് തുകയ്ക്കാണ് നെയ്മർ 2017ൽ ബാഴ്‌സലോണയിൽ നിന്ന് പാരീസിലെത്തിയത്.

ലീഗ് 1 ചാമ്പ്യൻമാർക്കായി 173 മത്സരങ്ങൾ കളിച്ച അദ്ദേഹം 118 ഗോളുകളും 77 അസിസ്റ്റുകളും നേടി.അഞ്ച് തവണ ലീഗ് 1 കിരീടവും മൂന്ന് തവണ കൂപ്പെ ഡി ഫ്രാൻസും രണ്ട് ട്രോഫി ഡെസ് ചാമ്പ്യന്മാരും ബ്രസീലിയൻ ജേതാക്കളായി.കണങ്കാലിന് ശസ്ത്രക്രിയ നടത്തിയതിനാൽ കഴിഞ്ഞ സീസൺ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു.29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളും നേടി നെയ്മർ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചു.

Rate this post