മുന്നേറ്റ നിരയിൽ മികച്ച താരങ്ങൾ അണിനിരക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ മികച്ച താരങ്ങളുടെ അഭാവമാണ് പിഎസ്ജിക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മുന്നേറ്റ നിരയിലും മധ്യ നിരയിലും വലിയ നിക്ഷേപം നടത്തുന്ന ക്ലബ് പലപ്പോഴും പ്രതിരോധത്തിൽ വലിയ ശ്രദ്ധ ചെലുത്താറില്ല. എന്നാൽ വരുന്ന സീസണിൽ അതിനൊരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ക്ലബ്.
L’Équipe-ലെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്കിൽ നിന്നും ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് പിഎസ്ജി.പാരീസിയൻ ക്ലബ് ഫ്രഞ്ച് ഇന്റർനാഷണലുമായി വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്.2018-ൽ ഫ്രാൻസിന്റെ ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്ന 27-കാരനോട് പിഎസ്ജിക്ക് വളരെക്കാലമായി താൽപ്പര്യമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ലൂയിസ് കാംപോസ് താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ ബയേൺ തയ്യാറായിരുന്നില്ല.
എന്നാൽ ഇപ്പോൾ സ്ഥിതി വളരെ വ്യത്യസ്തമാണ് കാരണം അദ്ദേഹത്തിന്റെ കരാർ 2024-ൽ അവസാനിക്കും. അതിനർത്ഥം അടുത്ത വർഷം താരത്തെ സൗജന്യമായി വിടണോ അതോ ഇപ്പോൾ പിഎസ്ജിക്ക് വിൽക്കണോ എന്ന് തീരുമാനിക്കേണ്ട ബുദ്ധിമുട്ടുള്ള അവസ്ഥയിൽ ജർമ്മൻ ക്ലബ്.വിണ്ടുകീറിയ അക്കില്ലസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം നവംബർ വരെ പ്രെസ്നെൽ കിംപെംബെ പുറത്തിരിക്കുമ്പോൾ, ലൂയിസ് കാമ്പോസിന്റെ ലക്ഷ്യം മൂന്ന് സെൻട്രൽ ഡിഫൻഡർമാരെ കളിക്കുന്നതിനുള്ള ഒരു ഇടത് വശമുള്ള ഡിഫൻഡറെ ഉൾപ്പെടുത്തുക എന്നതാണ്. ലൂക്കാസ് ഹെർണാണ്ടസ് അനുയോജ്യമായ പ്രൊഫൈലാണ്.
Bayern position on Lucas Hernández, not changed despite PSG approach — the plan is to extend the contract and keep Lucas as part of the team next season. 🔴🇫🇷 #FCBayern
— Fabrizio Romano (@FabrizioRomano) May 25, 2023
All parties involved, waiting for Lucas’s final decision on new deal almost done and agreed since February. pic.twitter.com/xBut9DhrtH
ഒരു സെന്റർ ബാക്കായും വിംഗറായും കളിക്കാൻ അദ്ദേഹത്തിന് കഴിയും.കൂടാതെ നിർണ്ണായക നിമിഷങ്ങളിൽ കരുത്തും നേതൃത്വവും ഇല്ലാത്ത പ്രതിരോധത്തിലേക്ക് മത്സരക്ഷമത തിരികെ കൊണ്ടുവരും.ഫ്രഞ്ച് തലസ്ഥാനത്ത് കളിക്കുക എന്ന ആശയത്തിൽ മയങ്ങി ബയേണുമായുള്ള തന്റെ പുതുക്കൽ മാറ്റിവച്ച ലൂക്കാസിനെ സൈൻ ചെയ്യാനുള്ള ചർച്ചകൾ അടുത്ത ദിവസങ്ങളിൽ പിഎസ്ജി ശക്തമാക്കിയിരുന്നു. എന്നിരുന്നാലും ബവേറിയക്കാർ അദ്ദേഹത്ത്തിന്റെ മനസ്സ് മാറ്റാൻ ശ്രമിക്കും, മൂന്ന് വർഷത്തേക്ക് ഒരു ചെറിയ കരാർ നീട്ടൽ വാഗ്ദാനം ചെയ്യുന്നു. എന്നാൽ പിഎസ്ജിയും കളിക്കാരനും തമ്മിലുള്ള കരാർ പൂർത്തിയായി എന്ന റിപോർട്ടുകൾ പുറത്ത് വരികയും ചെയ്തു.അടുത്ത മാസം അവസാനത്തോടെ കാര്യങ്ങൾക്ക് വ്യക്തത വരും.