നെയ്മർ, എംബാപ്പെ, റൊണാൾഡോ ഒരുമിച്ചേക്കും, യുവന്റസ് താരത്തെ ടീമിലെത്തിക്കാൻ പിഎസ്ജി ഒരുങ്ങുന്നു

അടുത്ത സമ്മറിൽ ക്രിസ്ത്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി ശക്തമാക്കിയതായി സൂചനകൾ. നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം റൊണാൾഡോയേയും അണിനിരത്തി യൂറോപ്പിലെ ഏറ്റവും ശക്തമായ മുന്നേറ്റ നിരയെ ഒരുക്കാനാണ് ഫ്രഞ്ച് വമ്പന്മാർ ഒരുങ്ങുന്നത്. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയാണ് ഇക്കാര്യം പുറത്തു വിട്ടത്.

മുപ്പത്തിയഞ്ചുകാരനായ റൊണാൾഡോ മൂന്നാമത്തെ സീസണാണ് യുവന്റസിൽ കളിക്കുന്നത്. ഇറ്റാലിയൻ ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഈ സീസണു ശേഷം താരം ക്ലബ് വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേത്തുടർന്നാണ് താരത്തെ സ്വന്തമാക്കാൻ പിഎസ്ജി ശ്രമിക്കുന്നത്.

2022 വരെയാണ് യുവൻറസുമായുള്ള റൊണാൾഡോയുടെ കരാർ. അതു കൊണ്ടു തന്നെ അടുത്ത സമ്മറിൽ താരം ക്ലബ് വിടാൻ ആഗ്രഹിച്ചാലും അതു തടുക്കാൻ യുവന്റസിനു കഴിയില്ല. ഈ സീസണിൽ യുവൻറസിന്റെ ഫോമിനെ അടിസ്ഥാനമാക്കിയാകും താരം ക്ലബ് വിടുന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കുക.

റൊണാൾഡോയെ കൂടി എത്തിച്ചാൽ യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമായി പിഎസ്ജി മാറുമെന്ന കാര്യത്തിൽ സംശയമില്ല. മെസിയുടെ കരാർ അവസാനിക്കാനിരിക്കെ താരത്തെ ടീമിലെത്തിക്കാനുള്ള സാധ്യതകളും പിഎസ്ജി അന്വേഷിക്കുന്നുണ്ട്.

Rate this post