ബ്രസീലിയൻ സൂപ്പർ താരം ക്ലബ്ബിൽ അസന്തുഷ്ടനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതുമുതൽ നെയ്മർ പാരീസ് സെന്റ് ജെർമെയ്നിൽ നിന്നും പുറത്തു പോവുമെന്ന അഭ്യൂഹങ്ങൾ വർധിച്ചു.കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനങ്ങളെ അപലപിച്ച ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫി തന്നെ ലക്ഷ്യമിടുന്നതായി 30 കാരന് തോന്നി തുടങ്ങി.
ഈ കിംവദന്തികൾക്കിടയിൽ ന്യൂകാസിൽ യുണൈറ്റഡും ക്ലബ്ബിലെ ബ്രസീലിയൻ ഫോർവേഡ് ജോലിന്റണും തന്റെ ക്ലബ്ബിൽ ചേരാൻ നെയ്മറെ പ്രേരിപ്പിച്ചു,. താരത്തിനായി പത്താം നമ്പർ ജേഴ്സി തന്നെ കാത്തിരിക്കുന്നുവെന്ന് പറയുകയും ചെയ്തു. നിലവിൽ പാർക് ഡെസ് പ്രിൻസസിൽ ആഴ്ചയിൽ 490,000 പൗണ്ടാണ് നെയ്മറിന്റെ വേതനം. യൂറോപ്പിലെ കുറച്ച് ക്ലബുകൾക്ക് മാത്രമേ ഇത്രയും വലിയ വേതനം താങ്ങാൻ സാധിക്കുകയുള്ളു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതു ശക്തിയായി ഉയർന്നു വരുന്ന ന്യൂകാസിലിന് ബ്രസീലിയനെ സ്വന്തമാക്കാൻ കഴിയും.ഒക്ടോബറിൽ സൗദിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂകാസിലിനെ ഏറ്റെടുത്തതോടെ ലോക ഫുട്ബോളിലെ ഏറ്റവും സമ്പന്നമായ ടീമുകളിലൊന്നായി അവർ മാറുകയും ചെയ്തു.ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ അവർ തരംതാഴ്ത്തൽ മേഖലയിലായിരുന്നു, എന്നാൽ സ്റ്റീവ് ബ്രൂസിനെ എഡ്ഡി ഹോവിനെ മാറ്റി നിരവധി സൈനിംഗുകൾ നടത്തിയ ശേഷം 11-ാം സ്ഥാനത്തെത്തി.
Joelinton 🤣🇧🇷🖤🤍
— NUFCblog.co.uk (@NUFCblogcouk) June 30, 2022
“We can get him [Neymar] a spot. If he comes…I can’t explain it. The man is an idol.
"Ney, if you're listening, you can come. I’ll run to you all the time.
"I’ll message Bruno. He has his contact. He can send Ney a message inviting him to play.”#NUFC pic.twitter.com/gwYeTiZnR4
ബേൺലിയിൽ നിന്നുള്ള ഗോൾകീപ്പർ നിക്ക് പോപ്പ്, ലില്ലെ ഡിഫൻഡർ സ്വെൻ ബോട്ട്മാൻ എന്നിവരെയും മാഗ്പീസ് അടുത്ത ദിവസങ്ങളിൽ സൈൻ ചെയ്തു.2017 ഓഗസ്റ്റിൽ ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിലേക്കുള്ള ഒരു ലോക റെക്കോർഡ് ട്രാൻസ്ഫർ നീക്കം നടത്തി നെയ്മർ ലോക ഫുട്ബോളിനെ ഞെട്ടിച്ചിരുന്നു.222 മില്യൺ യൂറോയുടെ ഒരു നീക്കമായിരുന്നു അത്.ബ്രസീലിയൻ താരത്തിന്റെ ശമ്പളം ഉൾപ്പെടെ പിഎസ്ജിയിലേക്കുള്ള മൊത്തം ചെലവ് 489,228,117 യൂറോയാണെന്ന് മാർക്ക റിപ്പോർട്ട് ചെയ്തു.