മൊണാക്കോക്കെതിരെ സമനിലയുമായി പിഎസ്ജി : ലെവെൻഡോസ്‌കിക്കും കരീം ബെൻസീമക്കും ഇരട്ട ഗോൾ ,തകർപ്പൻ ജയങ്ങളുമായി ബാഴ്സയും റയലും

ഫ്രഞ്ച് ലീഗ് 1 ൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പിഎസ്ജി സമനിലകൊണ്ട് രക്ഷപെട്ടു.അവസാന നാലു മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ അടിച്ചു കൂട്ടിയ പാരീസ് ക്ലബ് മോണോക്കക്കെതിരെ 1 -1 ന്റെ സമനില വഴങ്ങുകയായിരുന്നു.കെവിൻ വോളണ്ടിന്റെ 20-ാം മിനിറ്റിലെ ഗോളിൽ ലീഡ് നേടിയ മൊണാക്കോയെ 70 ആം മിനുട്ടിൽ സൂപ്പർ താരം നെയ്മറുടെ പെനാൽറ്റി ഗോളിലാണ് പിഎസ്ജി സമനില പിടിച്ചത്.

മൊണാക്കോ ഡിഫൻഡർ ഗില്ലെർമോ മാരിപാൻ നെയ്മറെ ഫൗൾ ചെയ്തതിനാണ് പെനാൽട്ടി ലഭിച്ചത്.ബ്രസീലിയൻ താരത്തിന്റെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്.ഇതിനു ശേഷം വിജയ ഗോളിനായി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഹകീമിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതാണ് വിജയ് ഗോളിലേക്ക് പി എസ് ജി ഏറ്റവും അടുത്ത് എത്തിയ നിമിഷം.നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ചാമ്പ്യന്മാർ ഒന്നാം സ്ഥാനത്താണ്. ഒളിംപിക് ഡി മാഴ്സെയും ലെൻസുമാണ് അടുത്താത്ത സ്ഥാനങ്ങളിൽ.

ലാലിഗയിൽ തുടർച്ചയായ മൂന്നാം വിജയം നേടിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. റയലിനായി സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമ ഇരട്ട ഗോളുകൾ നേടി. സമനിലയിലേക്ക് പോവുമെന്ന് തോന്നിയ മത്സരത്തിൽ 88 90 മിനിറ്റുകളിൽ ബെൻസിമ നേടിയ ഗോളുകളാണ് റയലിന് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ മാഡ്രിഡ് ആണ് ആദ്യം മുന്നിലെത്തിയത്.43 ആം മിനുട്ടിൽ ഹൊസേലു എസ്പാന്യോളിനെ സമനില ഗോൾ നേടി.

രണ്ടാംപകുതിയിൽ റയൽ ഗോളിനായി ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. അവസാനം 88ആം റോഡ്രിഗോയുടെ പാസിൽ നിന്നും നേടിയ ഗോളിൽ ബെൻസിമ റയലിനെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ ഡാനി സെബാലോസിനെ ഫൗൾ ചെയ്തതിന് എസ്പാന്യോൽ ഗോൾകീപ്പർ ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയി. ഇഞ്ചുറി ടൈമിൽ ഒരു ഫ്രീകിക്കിൽ നേടിയ ഗോളിൽ ബെൻസിമ റെയ്ലിനെ 3 -1 നു മുന്നിലെത്തിച്ചു വിജയം ഉറപ്പിച്ചു.മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡ് ലീഗിൽ 9 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.

സൂപ്പർ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ തകർപ്പൻ ജയം നേടി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ വല്ലാഡോളിഡിനെതിരെ 4-0 ത്തിന്റെ വിജയമാണ് ബാഴ്സ നേടിയത്.തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ട് ഗോളുകൾ നേടി റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയ്‌ക്കൊപ്പം തന്റെ ശക്തമായ തുടക്കം തുടർന്നു. 24 ആം മിനുട്ടിൽ റഫീന നൽകിയ ക്രോസിൽ നിന്നാണ് പോളിഷ് സ്‌ട്രൈക്കർ ആദ്യ ഗോൾ നേടിയത്. 43 മ മിനുട്ടിൽ പെഡ്രി നേടിയ ഗോളിൽ ബാഴ്സ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ രണ്ടാം ഗോളും ഒരുക്കിയത് ഡെംബലെ ആയിരുന്നു. ഇഞ്ചുറി ടൈമിൽ സെർജിയോ റോബർട്ടോ ബാഴ്സലോണയുടെ ഗോൾ പട്ടിക തികച്ചു.വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.50 മില്യൺ യൂറോയ്ക്ക് (49.8 മില്യൺ ഡോളർ) കഴിഞ്ഞ മാസം സെവില്ലയിൽ നിന്ന് ഒപ്പിട്ട ഫ്രാൻസ് ഡിഫൻഡർക്ക് കോണ്ടെയ്ക്ക് സാവി ഇന്നലെ അവസരം നൽകി.

Rate this post