❝ ഇന്നത്തെ കാലത്ത് എല്ലാം പണത്തെക്കുറിച്ചാണ് ❞ – അയാക്സ് പരിശീലകൻ | Antony

അയാക്സിന്റെ ബ്രസീലിയൻ വിങ്ങർ നീണ്ട അനിശ്ചിതത്തിനൊടുവിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിയിലെത്തിക്കയാണ്. ഇന്ന് മാഞ്ചസ്റ്ററിലേക്ക് എത്തുന്ന 22 കാരൻ മെഡിക്കലും മറ്റു സാങ്കേതിക നടപടികളും പൂർത്തിയാക്കി യുണൈറ്റഡ് കളിക്കാരനായി മാറും.യുണൈറ്റഡ് ഡച്ച് ക്ലബ്ബിന്റെ മുന്നിൽ വെച്ച 100 മില്യണിന്റെ ഓഫർ അവർ സ്വീകരിച്ചതോടെയാണ് ട്രാൻസ്ഫർ സാധ്യമായത്.

എന്നാൽ ആന്റണിയുടെ യൂണൈറ്റഡിലേക്കുള്ള ട്രാൻസ്ഫറിനെ വിമർശിച്ചിരിക്കുകയാണ് അയാക്സ് പരിശീലകൻ ആൽഫ്രഡ് ഷ്രൂഡർ.“എല്ലാം പണത്തെക്കുറിച്ചാണ്” എന്നാണ് പരിശീലകൻ ബ്രസീലിയന്റെ നീക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.“ഇന്നത്തെ കാലത്ത് പണം മാത്രമാണ് എല്ലാത്തിനും ആധാരം, ഇത് വളരെ ദുഖകരമായ കാര്യമാണ്. പക്ഷെ യാഥാർഥ്യം ഇതാണ്. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ല “ഉട്രെക്റ്റിനെതിരായ മത്സരത്തിന് ശേഷം അയാക്സ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് അജാക്‌സിന്റെ മുഖ്യ പരിശീലകനായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ആന്റണി പ്രവർത്തിച്ചിരുന്നു, തന്റെ മുൻ ബോസുമായി വീണ്ടും ഒന്നിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ബ്രസീലിയൻ തുറന്ന് പറഞ്ഞിട്ടുണ്ട്. “ഞാൻ ആംസ്റ്റർഡാമിൽ വളരെ സന്തുഷ്ടനായിരുന്നു, ഞാൻ ഇവിടെ കിരീടങ്ങൾ നേടി സുഹൃത്തുക്കളെ ഉണ്ടാക്കി, ക്ലബ്ബിനെ എന്റെ കരിയറിന്റെ ഭാഗമാക്കി.എന്നാൽ ഇപ്പോൾ ഞാൻ എന്റെ സ്വപ്‌നങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നു “പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ആന്റണി പറഞ്ഞു .

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. യുണൈറ്റഡ് അറ്റാക്കിൽ ആന്റണി അത്ഭുതങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കാം. മികച്ച പന്തടക്കവും പ്രതിരോധതാരങ്ങളെ കബളിപ്പിച്ചു മുന്നേറാനുള്ള വേഗതയും ഡ്രിബ്ലിങ് മികവുമുള്ള ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരക്ക് കൂടുതൽ കരുത്തു പകരുന്നതിനൊപ്പം ടീമിന് കൂടുതൽ ആത്മവിശ്വാസവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

Rate this post