ഫ്രഞ്ച് ലീഗിൽ ഇന്ന് നടക്കുന്ന നാലാം റൗണ്ട് മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി ഇറങ്ങുന്നുണ്ട്.മൊണാക്കോയെ സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് പിഎസ്ജി നേരിടുക. ഇന്ന് രാത്രി 12:15 നാണ് മത്സരം നടക്കുക.
തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും പിഎസ്ജി ഇന്ന് മത്സരത്തിനിറങ്ങുക. എന്തെന്നാൽ ഫ്രഞ്ച് ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിലും മിന്നുന്ന വിജയം നേടാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടുണ്ട്. ആ വിജയം തുടരാനായിരിക്കും ഇന്ന് പിഎസ്ജി വീണ്ടും ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നായി ആകെ 17 ഗോളുകളാണ് പിഎസ്ജി നേടിയിട്ടുള്ളത്.പിഎസ്ജിയുടെ അറ്റാക്കിങ് നിരയായ മെസ്സി, നെയ്മർ,എംബപ്പേ കൂട്ടുകെട്ട് നിലവിൽ ഉജ്ജ്വല ഫോമിലാണ്.അതാണ് പിഎസ്ജിയുടെ ഈ വിജയ കുതിപ്പിന്റെ രഹസ്യം.
മത്സരത്തിലെ പ്രധാന ആകർഷണ കേന്ദ്രം മെസ്സി തന്നെയായിരിക്കും. മെസ്സിക്കൊപ്പം നെയ്മർ,എംബപ്പേ എന്നിവരും ഫസ്റ്റ് ഇലവനിൽ ഉണ്ടായേക്കും. മിഡ്ഫീൽഡിൽ പരിശീലകൻ ചിലപ്പോൾ മാറ്റങ്ങൾ വരുത്തിയേക്കും.വിറ്റിൻഹയുടെ സ്ഥാനത്ത് റെനാറ്റോ സാഞ്ചസായിരിക്കും ഇടം കണ്ടെത്തുക.ഇപ്പോൾ PSG രണ്ടാം സ്ഥാനത്തും മൊണാക്കോ 12-ആം സ്ഥാനത്തുമാണ്. ഇന്ന് വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിലാവും പിഎസ്ജിയുടെ ലക്ഷ്യം.പിഎസ്ജിയുടെ പോസിബിൾ ലൈനപ്പ് ഇങ്ങനെയാണ്.
Report: PSG’s Projected Starting 11 for the Ligue 1 Home Match vs. AS Monaco https://t.co/AfmX9FOOrw
— PSG Talk (@PSGTalk) August 27, 2022
ഡോണാരുമ്മ; റാമോസ്, മാർക്വിനോസ്, കിംപെംബെ; ഹക്കിമി, വെരാട്ടി, സാഞ്ചസ്, മെൻഡസ്; മെസ്സി; നെയ്മർ, എംബാപ്പെ