സൂപ്പർ താരം കിലിയൻ എംബാപ്പെയുമായി ബന്ധപ്പെട്ട റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. താരം റയൽ മാഡ്രിഡിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങൾ അതിശക്തമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇന്നേ വരെ ഈ വിഷയത്തിൽ കൃത്യമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയിൽ ലിവർപൂൾ അടക്കമുള്ള പ്രിമിയർ ലീഗ് ക്ലബ്ബുകളുടെ പേരിലും താരത്തിന്റെ റൂമറുകൾ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം പിഎസ്ജി വിടുന്നുവെന്ന റൂമറുകൾ ശക്തമായിരുന്നു. ക്ലബ്ബിനെതിരെ താരം നടത്തിയ പ്രസ്താവനകളും പിഎസ്ജി വിടുന്നുവെന്ന റൂമറുകൾക്ക് ശക്തി വർധിപ്പിച്ചു. എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നാളുകളിൽ താരം വീണ്ടും പിഎസ്ജി ക്യാമ്പിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പിഎസ്ജിയിൽ തുടരാൻ താരം താല്പര്യം കാണിക്കാത്തതും മറ്റു ക്ലബ്ബിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നടത്താത് മൂലവും പ്രതിസന്ധിയിലായിരിക്കുന്നത് പിഎസ്ജിയാണ്. താരത്തിന് പകരം മറ്റൊരാളെ കൊണ്ട് വരണോ എന്ന തീരുമാനം പോലും പിഎസ്ജിയ്ക്ക് ഈ സാഹചര്യത്തിൽ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയായി. ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം അറിയാനായി താരത്തിന് നിർദേശം നൽകിയിരിക്കുകയാണ് പിഎസ്ജി. ക്ലബ്ബിൽ തുടരുമോ അല്ലെങ്കിൽ ക്ലബ് വിടുമോ എന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം അറിയിക്കാനാണ് പിഎസ്ജി താരത്തോട് നിർദേശം നൽകിയിട്ടുള്ളത്.
🚨 PSG want to know Kylian Mbappé's decision regarding his future quickly, to avoid another saga like 2022.
— Transfer News Live (@DeadlineDayLive) January 17, 2024
(Source: @RMCsport) pic.twitter.com/amkStJDDXG
താരം ക്ലബ് വിടുകയാണ് എങ്കിൽ താരത്തിന് പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ പിഎസ്ജിയ്ക്ക് സാധിക്കും. ഇനി ക്ലബ്ബിൽ തുടരുമെന്ന് അറിയിച്ച് അവസാനം നിമിഷം താരം ക്ലബ് വിട്ടാൽ പകരക്കാനെ സ്വന്തമാക്കാൻ കഴിയാതെ അടുത്ത സീസണിൽ പിഎസ്ജി വലയും. ഇതിൽ മുന്നിൽ കണ്ടാണ് താരത്തിന് മേൽ ക്ലബ് അന്തിമ നിർദേശം നൽകിയിരിക്കുന്നത്.