മെസ്സിയും നെയ്മറും എംബപ്പേയും ഉണ്ടെന്ന് കരുതി പിഎസ്ജിക്ക് കിരീടങ്ങൾ കിട്ടില്ല |PSG

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ന്റെ ഏറ്റവും വലിയ ശക്തി എന്നുള്ളത് അവരുടെ അറ്റാക്കിങ് ത്രയം തന്നെയാണ്.ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും അണിനിരക്കുന്ന അറ്റാക്കിങ് നിര ഏത് എതിരാളികളെയും ഭയപ്പെടുത്തുന്നതാണ്.ഈ സീസണിൽ മൂന്ന് പേരും മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് വലിയ പ്രതീക്ഷകൾ ക്ലബ്ബും ആരാധകരും വെച്ച് പുലർത്തിയിരുന്നു.

പക്ഷേ വേൾഡ് കപ്പിന് ശേഷം പിഎസ്ജിക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.മാത്രമല്ല പിഎസ്ജിയുടെ പ്രതിരോധത്തിന്റെ ദർബല്യങ്ങൾ ഓരോ മത്സരത്തിലും തുറന്നുകാട്ടപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ ഒരു ആധികാരികമായ വിജയം ഒന്നും നേടാൻ ഇപ്പോൾ പിഎസ്ജിക്ക് സാധിക്കുന്നില്ല.പ്രതിരോധനിര പലതവണയും അബദ്ധങ്ങൾ വരുത്തിവെക്കുന്നത് ക്ലബ്ബിനെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസ്‌ തന്റെ ആശങ്ക ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് മെസ്സിയും നെയ്മറും എംബപ്പേയും ഉണ്ടെന്ന് കരുതി ടീമിനെ കിരീടങ്ങൾ ലഭിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മറ്റുള്ള താരങ്ങളും മികവിലേക്ക് ഉയർന്നുകൊണ്ട് ടീം ഒത്തൊരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.ടെലിഫുട്ടിന് നൽകിയ ഇന്റർവ്യൂവിലാണ് ഈ വിഷയം അദ്ദേഹം ചർച്ച ചെയ്തത്.

‘മെസ്സി,നെയ്മർ,എംബപ്പേ തുടങ്ങിയ ബിഗ് സ്റ്റാറുകൾക്ക് ഒറ്റക്ക് ടീമിനെ കിരീടം നേടിക്കൊടുക്കാൻ കഴിയില്ല.ഒന്നോ രണ്ടോ മത്സരങ്ങളോ,അല്ലെങ്കിൽ ചില മത്സരങ്ങളോ വിജയിപ്പിക്കാൻ അവർക്ക് സാധിച്ചേക്കും,പക്ഷേ ബാക്കിയുള്ള സമയങ്ങളിൽ മറ്റു താരങ്ങളെ അവർക്ക് ആവശ്യമാണ്.സ്‌ക്വാഡിനകത്ത് ഒരു ഒത്തൊരുമയും ഇണക്കവും ആവശ്യമുണ്ട്.ഞങ്ങൾ ടീം എന്ന നിലയിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.പക്ഷേ ഞങ്ങൾക്ക് ഇനിയും കൂടുതൽ പുരോഗതി നേടേണ്ടതുണ്ട് ‘ഇതാണ് ലൂയിസ് കാമ്പോസ്‌ പറഞ്ഞത്.

നെയ്മറുടെയും എംബപ്പേയുടെയും റാമോസിന്റെയും അഭാവത്തിലും കഴിഞ്ഞ മത്സരം വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഇതുവരെ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ സാധിക്കാത്ത ടീമാണ് പിഎസ്ജി.അതാണ് ക്ലബ്ബിന്റെ ഏറ്റവും വലിയ ലക്ഷ്യം.വരുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേണിനെയാണ് പിഎസ്ജി നേരിടുക.

Rate this post
Psg