ലിവർപൂളിന്റെ തോൽവിക്കു കാരണം പുല്ല്, ആസ്റ്റൺ വില്ല ഗ്രൗണ്ട്‌സ്മാനെ കുറ്റപ്പെടുത്തി ലിവർപൂൾ ഇതിഹാസം
ആസ്റ്റൺ വില്ലയുമായുള്ള ലീഗ് ചാമ്പ്യന്മാർ ലിവർപൂളിന്റെ നാണംകെട്ട തോൽവിക്കു കാരണം കളിക്കളത്തിലെ നീളം കൂടിയ പുല്ലാണെന്ന വിചിത്ര വാദം ഉന്നയിച്ചിരിക്കുകയാണ് സ്കൈ സ്പോർട്സിന്റെ ഫുട്ബോൾ പണ്ഡിതനും ലിവർപൂൾ ഇതിഹാസവുമായ ഗ്രേയം സൂനസ്. ഗ്രൗണ്ടിന്റെ മോശം സ്ഥിതിയും പുല്ലിന്റെ നീളവും കാരണമാണ് ലിവർപൂളിന് തോൽവി പിണഞ്ഞതെന്നും അതിന്റെ പഴി ആസ്റ്റൺ വില്ല ഗ്രൗണ്ട്‌സ്മാന്റെ തലയിൽ ചാർത്താനും സൂനസ് മറന്നില്ല.
ഒല്ലി വാറ്റ്കിൻസിന്റെ ആദ്യപകുതിയിലെ ഉജ്ജ്വല ഹാട്രിക്കും ജാക്ക് ഗ്രീലീഷിന്റെ ഇരട്ട ഗോളും ആസ്റ്റൺ വില്ലക്ക് മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. എന്നാൽ ലിവർപൂളിന്റെ അതിവേഗഫുട്ബോളിന് തടസമുണ്ടാക്കാനായി ആസ്റ്റൺ വില്ല ഗ്രൗണ്ട്‌സ്മാൻ നീളമേറിയ പുല്ലുകളുള്ള മൈതാനം തയ്യാറാക്കുകയാണ് ചെയ്തതെന്നാണ് സൂനസിന്റെ വാദം.
Liverpool legend Graeme Souness blames the grass for the Reds' poor performance at Aston Villa 🤨 pic.twitter.com/PPXjCMzcBZ
— Goal (@goal) October 5, 2020
“ഞാൻ വില്ലയെക്കുറിച്ച് എന്താണ് പറയുക. അത് രണ്ട് ടീമുകൾക്കും ഒരു പോലെയാണെങ്കിലും എന്റെ അഭിപ്രായത്തിൽ ലിവർപൂളിന്റെ നീക്കങ്ങളുടെ വേഗം കുറക്കാൻ അവർ ഗ്രൗണ്ടിലെ പുല്ലിന്റെ നീളം സാധാരണത്തെതിനേക്കാൾ കൂട്ടിയതാണെന്നാണ്. എല്ലാ മികച്ച ടീമുകൾക്കും ആവശ്യം നീളംകുറഞ്ഞ പുല്ലുള്ള ഗ്രൗണ്ടുകളാണ്. വേഗംകൂടിയ പിച്ച്. അതൊരിക്കലും ഒരു വേഗംകൂടിയ ഗ്രൗണ്ടായി എനിക്ക് കാണാനായില്ല. ” സ്കൈ സ്പോർട്സ് പണ്ഡിറ്റ് സൂനസ് ചൂണ്ടിക്കാണിച്ചു.
Graeme Souness might want to think twice before criticising the Villa Park pitch again #avfc https://t.co/HrSqVwssWj
— Express & Star (@ExpressandStar) October 5, 2020
എന്നാൽ ആസ്റ്റൺ വില്ലയുടെ ഗ്രൗണ്ട് സ്റ്റാഫുകളിലൊരാളായ എഡീ മിൽസ് ഈ ആരോപണത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗ്രേയം സൂനസിന്റെ വില്ലയുടെ മൈതാനത്തെ പറ്റിയുള്ള വിദ്യാഭ്യാസമില്ലാത്തവർ പറയുന്നതുപോലെയുള്ള കമെന്റുകൾ ഹൃദയവും ആത്മാവും നൽകിയ പണിയെടുക്കുന്ന ആത്മാഭിമാനമുള്ള രാജ്യത്തെ ഗ്രൗണ്ടസ്മാന്മാരെ അവഹേളിക്കുന്നതാണെന്നാണ് മിൽസ് സോഷ്യൽ മീഡിയയിലൂടെ ആഞ്ഞടിച്ചത്.