2023-24 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ബിദ്യാഷാഗർ സിങ്ങിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോട്ടുചെയ്ത പഞ്ചാബ് എഫ്സി.ഞായറാഴ്ച നടന്ന സൗഹൃദ മത്സരത്തിന് ശേഷമാണ് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള ചർച്ച നടന്നതെന്ന് നടപടിക്രമങ്ങളുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബെംഗളൂരു എഫ്സിയിൽ നിന്ന് ലോണിലാണ് ബിദ്യാഷാഗർ ബ്ലാസ്റ്റേഴ്സിലെത്തിയത്.എന്നാൽ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ 25-കാരൻ വളരെ കുറച്ച് മാത്രമേ കളിക്കളത്തിൽ എത്തിയുള്ളു. 2022-23 സീസണിലെ എല്ലാ മത്സരങ്ങളിലും വെറും എട്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്,ഒരു തവണ അസിസ്റ്റ് ചെയ്തു.നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ ആർമി എഫ്ടിക്കെതിരെ ഹാട്രിക് നേടാൻ മണിപ്പൂരി ഫോർവേഡിന് സാധിച്ചിരുന്നു. ഇതോടെ ഒരു പ്രധാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബിദ്യാഷാഗർ.
മുൻ ട്രായു എഫ്സി സ്റ്റാർലെറ്റിന് തന്റെ ഫോം വീണ്ടെടുക്കാനും കരിയറിനെ പുനരുജ്ജീവിപ്പിക്കാനും പഞ്ചാബ് എഫ്സി മികച്ച ലക്ഷ്യസ്ഥാനമായിരിക്കാം.ഈസ്റ്റ് ബംഗാളിലെ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമായ ബിദ്യാഷാഗർ സിംഗ് റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന് വേണ്ടിയുള്ള പ്രകടനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു.ഉടൻ തന്നെ സീനിയർ സ്ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും 2018 ഒക്ടോബറിൽ ഐ-ലീഗിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
🚨 | Punjab FC are in advanced talks to complete the signing of Kerala Blasters FC's 25 year-old striker Bidyashagar Singh on a permanent transfer. [@Sportskeeda] ✍️🟠 #IndianFootball pic.twitter.com/aszCmf8mKB
— 90ndstoppage (@90ndstoppage) August 28, 2023
2020-ൽ ഐ-ലീഗ് ക്ലബായ TRAU എഫ്സിയിൽ ചേർന്നു.സീസണിൽ 12 ഗോളുകൾ നേടിയ ബിദ്യഷാഗർ ടോപ് സ്കോററായി. താമസിയാതെ ബെംഗളൂരു എഫ്സി മൂന്ന് വർഷത്തെ കരാറിൽ അദ്ദേഹത്തെ സ്വന്തമാക്കി.ഐഎസ്എൽ 2021-22 സീസണിൽ ബ്ലൂസിനായി വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്, വെറും ഒമ്പത് മിനിറ്റ് മാത്രം കളിച്ചു.