ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇനി കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ നേരിടും.ഇന്നലെ പഞ്ചാബ് എഫ്സി 3–1ന് ഒഡീഷ എഫ്സിയോടു തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടില്ല.ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം വളരെ നിർണായകമാണ്.
അവസാന പ്ലെ ഓഫ് സ്പോട്ടിനായുള്ള മത്സരത്തിലുള്ള ടീമാണ് പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ.19 മത്സരങ്ങളിൽ നിന്നും 18 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയരനായി സാധിക്കും.ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട താരമാണ് വലതു വിങ്ങിൽ മികച്ച പ്രകടനം നടത്തിവരുന്ന പിവി വിഷ്ണു.
പകരക്കാരനായി ഇറങ്ങിയ വിഷ്ണു നൽകിയ സംഭാവനകൾ ഈസ്റ്റ് ബംഗാളിന്റെ കുതിപ്പിന് കരുത്ത് നൽകിയിട്ടുണ്ട് .അടുത്തിടെ ഒഡീഷ എഫ്സിക്കെതിരെ പിവി വിഷ്ണു 32 സെക്കൻഡിൻ്റെ മിന്നുന്ന ഗോൾ നേടിയിരുന്നു.ലീഗിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടി ഐഎസ്എൽ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ പേര് എഴുതിച്ചേർത്തു.എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി എന്നിവയ്ക്കെതിരായ മത്സരങ്ങൾ സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് പ്രകടമാക്കി.
It only took #PVVishnu 32-seconds to score in #OFCEBFC! 😱#ISL #ISL10 #LetsFootball #EastBengalFC | @JioCinema @Sports18 @EBRPFC @ebultras1920 @eastbengal_fc pic.twitter.com/LQElvID2Hy
— Indian Super League (@IndSuperLeague) March 1, 2024
വിങ്ങുകളിൽ കളിക്കാനുള്ള കഴിവാണ് വിഷ്ണുവിൻ്റെ ശക്തി. അവൻ്റെ വേഗതയും പാസ്സുകളും എടുത്തു പറയേണ്ടതാണ്. വിഷ്ണുവിന്റെ മുന്നേറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഒരു യഥാർത്ഥ ഭീഷണിയാവും എന്നുറപ്പാണ്.മാർച്ചിൽ മലേഷ്യ U23 യ്ക്കെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ U23 ടീമിൽ വിഷ്ണു തിരഞ്ഞെടുക്കപ്പെടും ചെയ്തിരുന്നു.