ഖത്തറിലെ മൂന്നാം സ്ഥാനക്കാർ ക്രോയേഷ്യ ; തല ഉയർത്തിപ്പിടിച്ച് മൊറോക്കോ |Qatar 2022

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കയെ കീഴടക്കി ക്രോയേഷ്യ. ഒന്നിനെത്തിരെ രണ്ടു ഗോളുകൾക്കായിരുന്നു ക്രോയേഷ്യയുടെ ജയം . ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.ഗ്വാര്‍ഡിയോൾ ,മിസ്ലാവ് ഒർസിക് എന്നിവരാണ് ക്രോയേഷ്യയുടെ ഗോൾ നേടിയത്.അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്.

മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ഏഴാം മിനുട്ടിൽ തന്നെ തകർപ്പൻ ഗോളിലൂടെ ക്രോയേഷ്യ മുന്നിലെത്തി. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്‌സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടി തകര്‍പ്പനൊരു ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടു മിനുട്ടിനു ശേഷം മൊറോക്കോ തിരിച്ചടിച്ചു.ഒമ്പതാം മിനിറ്റില്‍ അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്.

ഹക്കീം സിയെച്ചെടുത്ത ഒരു ഫ്രീ കിക്ക് ക്ലിയര്‍ ചെയ്തതില്‍ ക്രൊയേഷ്യന്‍ താരം ലോവ്‌റോ മയര്‍ വരുത്തിയ ചെറിയ പിഴവാണ് ഗോളിന് വഴിവെച്ചത്. മയറുടെ തലയില്‍ തട്ടി ഉയര്‍ന്ന പന്ത് നേരേപോയത് ക്രൊയേഷ്യന്‍ പോസ്റ്റിന് മുന്നിലേക്ക്. അവസരം മുതലെടുത്ത് ഡാരി ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 18 ആം മിനുട്ടിൽ ആന്ദ്രെ ക്രാമറിച്ചിന്റെ മികച്ചൊരു ഹെഡര്‍ മൊറോക്കോ ഗോള്‍കീപ്പര്‍ കൈയിലൊതുക്കി. 23 ആം മിനുട്ടിലും ബോനോയുടെ മികച്ചൊരു സേവ് മൊറോക്കയുടെ രക്ഷക്കെത്തി. എന്നാൽ പിന്നീട് തുടരെ ആക്രമണവുമായി മൊറോക്ക മുന്നേറി കളിച്ചു. എന്നാൽ 42 ആം മിനുട്ടിൽ ക്രോയേഷ്യ ലീഡ് നേടി,മിസ്ലാവ് ഒർസിക് ആണ് ഗോൾ നേടിയത്.മാര്‍ക്കോ ലിവായ നല്‍കിയ പന്തില്‍ നിന്നുള്ള ഓര്‍സിച്ചിന്റെ ഷോട്ട് വലതുപോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം സമനില ഗോളിനായുള്ള ശ്രമത്തിലായിരുന്നു മൊറോക്കോ. 75 ആം മിനുട്ടിൽ യൂസഫ് എൻ നെസിരിയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഗോളെന്നുറച്ച ഷോട്ട് ക്രോയേഷ്യൻ കീപ്പർ ഡൊമിനിക് ലിവാകോവിച്ച് അതിശയകരമായ ഒരു സേവ് നടത്തി. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ മൊറോക്കോ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരുന്നുക്രോയേഷ്യ പ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നത്.86 ആം മിനുട്ടിൽ ബോക്‌സിൽ നിന്നും മിസ്ലാവ് ഒർസിക് കൊടുത്ത പാസിൽ നിന്നും മറ്റെയോ കൊവാസിചിന്റെ ഷോട്ട് പുറത്തേക്ക് പോയി .ഇഞ്ചുറി ടൈമിൽ യൂസഫ് എൻ നെസിരിയുടെ മികച്ചൊരു ഹെഡ്ഡർ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി

Rate this post