ആഫ്രിക്കൻ പോരാട്ട വീര്യത്തെ മറികടന്ന് തകർപ്പൻ ജയവുമായി ഓറഞ്ച് പട |Qatar 2022

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്നതിലെ ഏറ്റവും മികച്ച പോരാട്ടം കണ്ട് മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ 2ഗോളിന് കീഴടക്കി ഹോളണ്ട്. അത്യന്ത്യം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ യുവ താരം ​ഗാപ്‌കോയും ഇഞ്ചുറി ടൈമിൽ ക്ലസ്സെനും നേടിയ ഗോളുകൾക്കായിരുന്നു ഓറഞ്ച് പടയുടെ ജയം. സെനഗലിന്റെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചായിരുന്നു ഹോളണ്ടിന്റെ ജയം.

മത്സരത്തിന്റെ തുടക്കം മുതൽ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സെനഗലും നെതര്‍ലന്‍ഡ്‌സും കാഴ്ചവെച്ചത്.നാലാം മിനിറ്റില്‍ നെതര്‍ലന്‍ഡിന്റെ ബെര്‍ഗ്വിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് സെനഗല്‍ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റില്‍ സെനഗലിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി.19-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ സൂപ്പര്‍ താരം ഫ്രെങ്കി ഡിയോങ്ങിന് സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ബോക്‌സിന് മുന്നില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി കാലിലൊതുക്കി കലകുലുക്കാന്‍ ഡിയോങ്ങിന് സാധിച്ചില്ല.

സെനഗല്‍ മുന്നേറ്റ നിരയില്‍ സാദിയോ മാനെയുടെ അഭാവം പ്രകടമായിരുന്നു.39-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ സ്റ്റീവന്‍ ബെര്‍ഗ്‌വിസിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ സെനഗല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വാശിയേറിയ പോരാട്ടമാക്കി മത്സരത്തെ മാറ്റി ഇരു വിഭാഗങ്ങളും നിരന്തരം ആക്രമണങ്ങള്‍ നടത്തി. മധ്യനിരയില്‍ കൂടിയും വിംഗുകളില്‍ കൂടിയും മുന്നേറ്റങ്ങള്‍ പിറന്നു കൊണ്ടേയിരുന്നു.

53-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ ഹെഡ്ഡര്‍ സെനഗല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.നെതർലൻഡ്സ് സൂപ്പർ താരം മെംഫിസ് ഡീപേ പകരക്കാരനായി ​ഗ്രൗണ്ടിൽ ഇറങ്ങി .73-ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ നോപ്പര്‍ട്ട് തട്ടിയകറ്റി. 85 ആം മിനുട്ടിൽ ​ഗാക്പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി. ഹെഡ്ഡറിലൂടെയാണ് പിഎസ് വി താരം ഗോൾ നേടിയത്.ഇഞ്ചുറി ടൈമിൽ ഡേവി ക്ലാസനിലൂടെ രണ്ടാം ഗോളും നേടി നെതര്‍ലന്‍ഡ്‌സ്‌

Rate this post