ഖത്തർ ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. ഗ്രൂപ് ഇ യിൽ നടന്ന മത്സരത്തിൽ നാല് തവണ ചാമ്പ്യന്മാരായ ജർമനിയെ ഏഷ്യൻ ശക്തികളായ ജപ്പാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിയെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ കീഴടക്കിയത്. രണ്ടാം പകുതിയിൽ ജപ്പാൻ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
ജപ്പാനും ജർമനിയും ആക്രമാണ് ഫുട്ബോളാണ് ആദായ മിനിറ്റുകളിൽ കാഴ്ചവെച്ചത്.എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. 17-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട തട്ടിയകറ്റി.
ജപ്പാന്‍ ബോക്‌സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി.33-ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്ന് ജര്‍മനിയ്ക്ക് പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ജപ്പാൻ കീപ്പറേ അനായാസം കബിളിപ്പിച്ച് ഗുണ്ടോഗന്‍ ജർമനിയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചു. ഇന്‍ജുറി ടൈമില്‍ കൈ ഹാവെര്‍ട്‌സിലൂടെ ജര്‍മനി വീണ്ടും വലകുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച അവസരം പാഴാക്കി ജർമൻ യുവതാരം മുസിയാല. 60 ആം മിനുട്ടിൽ ഗോളെന്നുറച്ച ഗുണ്ടോഗന്റെ മനോഹരമായ ഷോട്ട് ജപ്പാൻ പോസ്റ്റിലിടിച്ച് തെറിച്ചു. 67 ആം മിനുട്ടിൽ ഗോൾ സ്കോറർ ഗുണ്ടോഗനെയും തോമസ് മുള്ളറെയും പിൻവലിച്ച് ജർമനി’ 69 ആം മിനുട്ടിൽ സമനില ഗോൾ നേടാനുള്ള മികച്ച അവസരം പാഴാക്കി ജപ്പാന്റെ അസാനോ. 75 ആം മിനുട്ടിൽ ജപ്പാൻ സമനില ഗോൾ കണ്ടെത്തി.റിറ്റ്സു ഡോവാണ് ജപ്പാന് വേണ്ടി സമനില ഗോൾ നേടിയത്
84 ആം മിനുട്ടിൽ ജർമനിയെ ഞെട്ടിച്ചു കൊണ്ട് ജപ്പാൻ ലീഡ് നേടി.തകുമ അസാനോ മികച്ചൊരു ഗോളിലൂടെയാണ് ജപ്പാന് ലീഡ് നേടിക്കൊടുത്തത്. സമനില ഗോളിനായി ജർമ്മനി കിണഞ്ഞു ശ്രമിച്ചെങ്കിലും ജാപ്പനീസ് പ്രതിരോധം തകർക്കാൻ സാധിച്ചില്ല.ഇഞ്ചുറി ടൈമിൽ ജർമൻ താരം ലിയോൺ ഗോറെറ്റ്‌സ്ക ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല.