കൊതി തീരും വരെ ഗോളടിച്ചു കൂട്ടി സ്‌പെയിൻ , കോസ്റ്റാറിക്കയെ ഗോളിൽ മുക്കി സ്പാനിഷ് പട |Qatar 2022

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ വർഷവുമായി സ്‌പെയിൻ. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്, സ്പെയിനിന്‌ വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോളുകൾ നേടി.യുവ താരം ഗവി ഗോളും അസിസ്റ്റുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു.

11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് സ്‌പെയ്‌നിനെ മുന്നിലെത്തിച്ചത്. ബോക്‌സിലെ അവസരം മുന്നില്‍ കണ്ട് ഗാവി ചിപ് ചെയ്ത് നല്‍കിയ പന്ത് കോസ്റ്ററീക്ക താരത്തിന്റെ ദേഹത്ത് തട്ടി ഓല്‍മോയ്ക്ക്. ഒട്ടും സമയം പാഴാക്കാതെ പന്ത് നിയന്ത്രിച്ച ഓല്‍മോ പന്ത് വലയിലെത്തിച്ചു.21-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ സ്‌പെയ്ന്‍ രണ്ടാം ഗോളും നേടി.

ബോക്‌സിന്റെ ഇടത് ഭാഗത്തുനിന്ന് ജോര്‍ഡി ആല്‍ബ നല്‍കിയ ക്രോസ് അസെന്‍സിയോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. 31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഫെറാന്‍ ടോറസ് സ്‌പെയ്‌നിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. ജോര്‍ഡി ആല്‍ബയെ ബോക്‌സില്‍ വീഴ്ത്തിയ ഓസ്‌കാര്‍ ഡ്യുവാര്‍ട്ടെയുടെ ഫൗളാണ് പെനാല്‍റ്റിക്ക് കാരണമായത്.പതിവുപോലെ മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്‌പെയ്ന്‍ മികച്ച അവസരങ്ങളും ഒരുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിൻ നാലാമത്തെ ഗോളും നേടി, ഫെറൻ ടോറസാണ് സ്പാനിഷ് ടീമിനായി ഗോൾ നേടിയത്. താരത്തിന്റെ മത്സരത്തിലെ രണ്ടമത്തെ ഗോളായിരുന്നു ഇത്. 63 ആം മിനുട്ടിൽ അൽവാരോ മൊറാറ്റക്ക് ഗോൾ നേടാൻ വലിയ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 75 ആം മിനുട്ടിൽ സ്പെയിൻ അഞ്ചാം ഗോളും സ്വന്തമാക്കി.അൽവാരോ മൊറാറ്റയുടെ പാസിൽ നിന്നും മനോഹരമായ വലം കാൽ ഷോട്ടിലൂടെഗവിയാണ് സ്‌പെയിനിന്റെ ഗോൾ നേടിയത്.ഇഞ്ചുറി ടൈമിൽ കാർലോസ് സോളറിലൂടെ ആറാം ​ഗോളടിച്ച് സ്പെയിൻ.ആൽവാരോ മൊറാട്ടയിലൂടെ ​ഗോളടിച്ച് സ്‌പെയിൻ സ്കോർ 7 -0 ആക്കി ഉയർത്തി

Rate this post