ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ വലിയ വില കൊടുത്തു ടീമിലെത്തിക്കുന്ന ഏഷ്യയിലെ ഗ്ലാമർ ലീഗുകളിൽ ഒന്നാണ് ഖത്തർ ലീഗ്. ടോട്ടൻഹാമിൽ നിന്ന് ബെൽജിയൻ ഇന്റർനാഷണൽ ടോബി ആൽഡർവെയ്ൽഡിനെ 18 മില്യൺ ഡോളർ നൽകി അൽ ദുഹൈൽ സ്വന്തമാക്കിയതോടെ ഖത്തർ ലീഗിലെ ഏറ്റവും വിലയേറിയ താരമായി ബെൽജിയൻ മാറി. 2000 ത്തിന്റെ തുടക്കം മുതൽ പ്രൊഫെഷണൽ ലീഗിന് തുടക്കം കുറിച്ച മിഡിൽ ഈസ്റ്റേൺ സമ്പന്ന രാജ്യം 2003 മുതല നിരവധി ലോകോത്തര താരങ്ങളെ ഖത്തറിന്റെ മണ്ണിലെത്തിച്ചു.ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, റൊമാരിയോ തുടങ്ങിയ പ്രമുഖ തെക്കേ അമേരിക്കൻ സ്ട്രൈക്കർമാർ മുതൽ സ്പാനിഷ് താരങ്ങളായ സാവി, പെപ് ഗാർഡിയോള വരെ ഏറ്റവും മികച്ച താരങ്ങളെ അവർ എത്തിച്ചു.
ഖത്തർ ലീഗിൽ ആദ്യമായി കളിച്ച പ്രമുഖ താരമായിരുന്നു അർജന്റീന ഇതിഹാസം ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട. 2003 ൽ 8 മില്യൺ ഡോളർ വിലമതിക്കുന്ന ട്രാൻസ്ഫറിൽ അൽ അറബിയാണ് അര്ജന്റീന സ്ട്രൈക്കർ ഖത്തറിലെത്തിച്ചത്.ഫിയോറെന്റീനയ്ക്കും റോമയ്ക്കുമായി സീരി എയിൽ ഗോളടിച്ചു കൂട്ടിയ താരം ആദ്യ സീസണിൽ തന്നെ 25 ഗോളുമായി സ്കോറിംഗ് റെക്കോർഡ് തകർത്തു. ബാറ്റി ഗോളിനോപ്പം മുൻ ഫിയോറെന്റീന ടീമംഗമായ സ്റ്റെഫാൻ എഫെൻബെർഗു,മറ്റൊരു ജർമ്മൻ താരം മരിയോ ബാസ്ലർ അൽ റയാനിൽ ആയിരുന്നു. ബ്രസീൽ ഇതിഹാസം റൊമാരിയോ അൽ സാദിന് വേണ്ടി മൂന്നു മത്സരങ്ങളും കളിച്ചു. 2005 വരെ ബാറ്റി അവിടെ തുടർന്ന്.
ബാഴ്സലോണയിൽ 17 വർഷങ്ങൾക്കു ശേഷം ഇറ്റലിയിലെ ഏതാനും സീസണുകൾക്ക് ശേഷം സ്പാനിഷ് താരം പെപ് ഗാർഡിയോള – അൽ അഹ്ലി ദോഹക്കു വേണ്ടി 2003 -2005 വരെ ബൂട്ട് കെട്ടിയിട്ടുണ്ട്. സ്പെയിനുമായുള്ള മൂന്ന് ഫിഫ ലോകകപ്പുകളുടെയും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുടെയും പരിചയസമ്പന്നനായ റൗൾ 2012 മുതൽ 14 വരെ അൽ സാദ്ദിന് വേണ്ടി കളിച്ചിട്ടുണ്ട്.2012 ൽ അവർക്കൊപ്പം എഎഫ്സി ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്.അൽ സാഡിൽ ആയിരിക്കുമ്പോൾ, തന്റെ കരിയറിലെ 1,000 -ാമത്തെ ഗെയിമും കളിച്ചത്. ഫ്രീ കിക്കുകളുടെ രാജാവായ ബ്രസീലിയൻ മിഡ് ഫീൽഡർ ജൂണിഞ്ഞോ 2009 മുതൽ 2011 വരെ രണ്ടു വര്ഷം അൽ ഗരാഫക്കു വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.
ഖത്തർ ലീഗിൽ കൂടുതൽ വര്ഷം കളിച്ച താരമാണ് സാവി 2015 മുതൽ 2019 വരെ നാല് വര്ഷം സ്പാനിഷ് താരം അവർക്കായി കളിച്ചു. ഡച്ച് താരം വെസ്ലി സ്നൈഡർ 2018-19 വരെ അൽ ഗരാഫക്കു വേണ്ടി കളിച്ചിട്ടുണ്ട്. മറ്റൊരു ഡച്ച് താരമായ ഫ്രാങ്ക് ഡി ബോയർ-അൽ റയ്യാൻ (2004-05), അൽ ഷമാൽ (2005-06) എന്നി രണ്ടു ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് നേടിയ ഡിഫൻഡർ മാർസൽ ഡെസെയ്ലി-അൽ ഗറഫ (2004-05), ഖത്തർ എസ്സി (2005-06) രണ്ടു ക്ലബ്ബുകൾക്ക് വേണ്ടിയും ജേഴ്സിയണിഞ്ഞിട്ടുണ്ട്.