ബ്രസീലിനെ മറികടന്ന് അർജന്റീന ,ഖത്തർ വേൾഡ് കപ്പ് ടിക്കറ്റ് വിൽപ്പനയിൽ ഡിമാൻഡുള്ള രാജ്യങ്ങളുടെ കണക്ക് പുറത്ത് വിട്ട് ഫിഫ|Qatar 2022

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ 100 താഴെ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരം കാണാനുള്ള ടിക്കറ്റ് ഉറപ്പിക്കാനുള്ള തിരക്കിലാണ് ഓരോ ഫുട്ബോൾ ആരാധകരും.ലോകകപ്പിനായി 4.5 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഗ്ലോബൽ ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ അറിയിച്ചു.

ഇനി 500,000 ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത് .ജൂലൈ 5 മുതൽ 16 വരെയുള്ള അവസാന വിൽപ്പന കാലയളവിൽ അര ദശലക്ഷത്തിലധികം വിറ്റുപോയതായി ഫിഫ പറഞ്ഞു. ഖത്തർ ലോകകപ്പിൽ കൂടുതൽ പേരും കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് അർജന്റീനയും ബ്രസീലും. ഇവരുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ആവശ്യകാറുളളത്.ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നിരിക്കുന്നത് ഹോസ്റ്റ് കൺട്രിയായ ഖത്തറിൽ നിന്നുതന്നെയാണ്. എന്നാൽ സൗത്ത് അമേരിക്കയുടെ കാര്യത്തിലേക്ക് വരുമ്പോൾ ബ്രസീലിനെ മറികടക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.

ലാറ്റിനമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നിരിക്കുന്നത് അർജന്റീനയിൽ നിന്ന് തന്നെയാണ്.സെർബിയയ്ക്കും കാമറൂണിനുമെതിരായ ബ്രസീലിന്റെ കളികളുടെ ടിക്കറ്റിന് കഴിഞ്ഞ തവണത്തെ വില്പനയിൽ ഡിമാൻഡ് ഉണ്ടായുരുന്നു.ഫിഫ പുറത്തുവിട്ട ആദ്യത്തെ 10 രാജ്യങ്ങൾ ഇങ്ങനെയാണ്.ഖത്തർ,സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, UAE, ഇംഗ്ലണ്ട്,അർജന്റീന, ബ്രസീൽ, വെയിൽസ്, ഓസ്ട്രേലിയ എന്നിവയാണ്.അടുത്ത വിൽപ്പന ഘട്ടത്തിനായുള്ള ലോഞ്ച് തീയതി സെപ്റ്റംബർ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ഗവേണിംഗ് ബോഡി അറിയിച്ചു. അവസാന നിമിഷത്തെ വിൽപ്പന ഘട്ടം ആരംഭിച്ചതിന് ശേഷം കൗണ്ടർ വിൽപ്പനയും ദോഹയിൽ ആരംഭിക്കും.

ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ലോകകപ്പ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.8 വേദികളിലായി നടക്കുന്ന 64 മത്സരങ്ങളുടെ ലോകകപ്പിന് ഏകദേശം 3 ദശലക്ഷം ടിക്കറ്റുകൾ ലഭ്യമാകും.80,000 സീറ്റുകളുള്ള പുതിയ ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18-ന് – ഖത്തറിന്റെ ദേശീയ ദിനമായ – ലോകകപ്പ് ഫൈനലിനായി 3 ദശലക്ഷം ടിക്കറ്റ് അഭ്യർത്ഥനകൾ ലഭിച്ചതായി ഫിഫ മുമ്പ് പറഞ്ഞതായി എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.നവംബർ 20 ഞായറാഴ്ച ഇക്വഡോറിനെതിരെ ആതിഥേയ രാജ്യം ടൂർണമെന്റിന് തുടക്കമിടുന്നതിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടക്കുമ്പോൾ ആദ്യം നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരു ദിവസം മുമ്പാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ഗ്രൂപ്പ് സിയിലാണ് അർജന്റീന വേൾഡ് കപ്പിൽ ഇടം നേടിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന നേരിടേണ്ടി വരിക സൗദി അറേബ്യ,മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളെയാണ്. നവംബർ ഇരുപതാം തീയതി തുടങ്ങുന്ന വേൾഡ് കപ്പിൽ ഇരുപത്തിരണ്ടാം തീയതിയാണ് അർജന്റീന ആദ്യ മത്സരം കളിക്കുക. സെർബിയ ,കാമറൂൺ ,സ്വിറ്റസർലാൻഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീലിന്റെ സ്ഥാനം. 25 ആം തീയതി നടക്കുന്ന മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ ആദ്യ എതിരാളികളായി വരുന്നത്.

Rate this post