ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസ് പോളണ്ടിനെതിരെയിറങ്ങുന്നു : ആഫ്രിക്കൻ കരുത്തുമായി സെനഗൽ ഇംഗ്ലണ്ടിനെതിരെയും |Qatar 2022

ലോകകപ്പ് ചാമ്പ്യന്മാരുടെ ശാപം ഇനിയില്ല.മുൻ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് നോക്കൗട്ടിൽ ഉണ്ട്. 1998 ൽ ലോകകപ്പ്നേടിയ ഫ്രാൻസ് 2002 ൽ ഡെന്മാർക്ക്, സെനഗൽ, ഉറുഗ്വായ് എന്നിവരടങ്ങിയ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പുറത്തു പോയി.2006-ൽ ബ്രസീൽ ഒരു അപാകതയായിരുന്നു എന്നാൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന് മുന്നിൽ അവർ കീഴടങ്ങി.

അതിനു ശേഷം ഇറ്റലിയും സ്പെയിനും ജർമ്മനിയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്ന കാഴ്ച കാണാൻ സാധിച്ചു.ദിദിയർ ദെഷാംപ്‌സിന്റെ ടീം ടുണീഷ്യൻമാരോട് അവസാന മത്സരത്തിൽ തോറ്റെങ്കിലും ഖത്തറിൽ ഗ്രൂപ്പിൽ ഒന്നാമതെത്തി.ആ അവസാന ലീഗ് മത്സരത്തിൽ കൈലിയൻ എംബാപ്പെ, ഔസ്മാൻ ഡെംബെലെ, ആന്റണി ഗ്രീസ്മാൻ എന്നിവർക്ക് പാരിസിലേക്കാണ് വിശ്രമം നൽകുകയും ചെയ്തിരുന്നു. ഇന്ന് അൽ തുമ്മ സ്റ്റേഡിയത്തിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് പോളണ്ടിനെ നേരിടുമ്പോൾ അവർക്ക് എംബാപ്പെയുടെ വേഗത ആവശ്യമാണ്.

ഗ്രീസ്മാൻ – എംബപ്പേ കൂട്ട്കെട്ട് ലോകകപ്പിൽ ഫലപ്രദമാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കിക്കുന്നത്.മധ്യനിര റോളിൽ ഗ്രീസ്മാൻ ഈ ഫ്രഞ്ച് ടീമിന്റെ ഹൃദയമായിരുന്നു.ഡെന്മാർക്കിനെതിരെ വിജയഗോൾ നേടാൻ എംബാപ്പെയെ സജ്ജമാക്കിഎത്തും ഗ്രീസ്മാൻ ആയിരുന്നു.ടുണീഷ്യയ്‌ക്കെതിരെ ഇഞ്ചുറി ടൈമിൽ ഗ്രീസ്മാൻ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ അനുവദിച്ചില്ല.

അർജന്റീനക്കെതിരെ മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവെൻഡോസ്‌കിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.പോളണ്ട് പ്രതിരോധിക്കുന്ന തിരക്കിലായിരുന്നു.ഫ്രാൻസിനെതിരെയും ബസ് പാർക്ക് ചെയ്ത് കൗണ്ടർ അറ്റാക്കിങ്ങിലൂടെ നേരിടാൻ തന്നെയാവും പോളണ്ട് ഇറങ്ങുന്നത്. അര്‍ജന്റീനക്കെതിരെ കളിച്ചപ്പോള്‍ പോളണ്ടിന് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാനായിട്ടില്ല. സൗദിക്കെതിരെ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ വന്നപ്പോള്‍ അതില്‍ നിന്ന് പോളണ്ട് രണ്ട് വട്ടം വല കുലുക്കി. മെക്‌സിക്കോയ്‌ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കളിയില്‍ പോളണ്ടില്‍ നിന്ന് ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്നത് രണ്ട് ഷോട്ടും.

മൂന്ന് മത്സരങ്ങളിലും പോളണ്ട് ഒരുപാട് പ്രതിരോധിച്ചു. വളരെ നന്നായി അത് ചെയ്യാന്‍ അവര്‍ക്കായി. അവര്‍ അത് ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരുടെ പ്രതിരോധം മാത്രമല്ല് ഞങ്ങള്‍ കണക്കിലെടുക്കുന്നത്. ആക്രമിച്ച് കളിക്കുന്ന അവരുടെ കളിക്കാരെ ഞങ്ങള്‍ക്കറിയാം ഫ്രാൻസ് പരിശീലകൻ പോളണ്ടിനെക്കുറിച്ച് പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള 16മത്തെ മത്സരമായിരിക്കും ഇത്. ലോകകപ്പിൽ ഇവർ ഒരു തവണ മാത്രമാണ് നേർക്ക് നേർ ഏറ്റുമുട്ടിയത്.1982 ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫിൽ പോളണ്ട് ഫ്രാൻസിനെ പരാജയപ്പെടുത്തി.

തോൽവിയറിയാതെ ഗ്രൂപ്പ്‌ ഘട്ടം കടന്ന ആവേശത്തിൽ ലോകകപ്പ്‌ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്‌ ഇന്ന്‌ സെനെഗലിനെ നേരിടും. മൂന്ന്‌ കളികളിൽ ഒമ്പതുതവണ ഗോൾ നേടിയാണ് ത്രീ ലയൺസ് എത്തുന്നത് . ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ്‌ ആഫ്രിക്കൻ കരുത്തരായ സെനെഗലിന്റെ വരവ്‌. രാത്രി 12.30നാണ്‌ മത്സരം.ക്യാപ്‌റ്റനും പ്രധാന സ്‌ട്രൈക്കറുമായ ഹാരി കെയ്‌ൻ ഇതുവരെ ലക്ഷ്യംകാണാത്തതാണ്‌ ഇംഗ്ലണ്ടിന്റെ പ്രശ്‌നം.

ഗോൾ നേടിയില്ലെങ്കിലും മൂന്ന്‌ ഗോളിന്‌ വഴിയൊരുക്കാൻ കെയ്‌നിന്‌ കഴിഞ്ഞു. അവസാന മത്സരത്തിൽ രണ്ടുതവണ സ്‌കോർ ചെയ്‌ത മാർക്കസ്‌ റാഷ്‌ഫഡ്‌ മികച്ച ഫോമിലാണ്‌. പ്രധാനതാരം സാദിയോ മാനെയുടെ അഭാവത്തിലും മികച്ച പ്രകടനമായിരുന്നു സെനെഗലിന്റേത്‌. ഇസ്‌മാലിയ സാറിനെ മുൻനിർത്തിയാണ്‌ ടീമിന്റെ പടയോട്ടം. ക്യാപ്‌റ്റൻ കലിദു കൗലിബാലി നയിക്കുന്ന പ്രതിരോധനിരയും കരുത്തരാണ്‌. നിർണായക മത്സരത്തിൽ ഗോൾ നേടി സെനെഗലിന്‌ പ്രീക്വാർട്ടർ ബർത്ത്‌ ഉറപ്പിച്ചതും കൗലിബാലിയാണ്‌.

Rate this post