ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ അവശ്വസനീയമായ കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. മുൻ സീസണുകൾ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതം എന്ന് മാത്രമേ ഈ കുതിപ്പിനെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളു. നീണ്ട ഇടവേളക്ക് ശേഷം പ്ലെ ഓഫ് ഉറപ്പിക്കാം എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് നേരിട്ട തിരിച്ചടികളായിരുന്നു കോവിഡും , കളിക്കാരുടെ പരിക്കും സസ്പെൻഷനും. എന്നാൽ അവയെയെല്ലാം അതിജീവിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിയത്രണത്തിൽ നിൽക്കാതെ തങ്ങൾക്ക് എതിരായി വരുന്ന ഒന്നാണ് മോശം റഫറിയിങ്. ഈ സീസണിൽ മോശം റഫറിയിങ്ങിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ലീഗ് ഏറ്റുവെങ്ങേണ്ടി വന്നിട്ടുണ്ട്. മോശം റഫറിയിങ്ങിനെ ഫലം ബ്ലാസ്റ്റേഴ്സും ഈ സീസണിൽ അനുഭവിച്ചിട്ടുണ്ട്. ഇന്നലെ ബഗാനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം തട്ടിയെടുതെതിൽ റഫറിക്കും ഒരു പങ്കുണ്ടെന്നു പറഞ്ഞാൽ അത് തള്ളിക്കളയാൻ സാധിക്കില്ല. കുറച്ചു നാളുകൾക്ക് മുൻപ് എടികെ പരിശീലകൻ ജുവാൻ ഫെറെണ്ടോ രൂക്ഷമായി വിമർശിച്ച റഫറിയായ രാഹുൽ കുമാർ ഗുപ്തയാണ് ഇന്നലത്തെ മത്സരം നിയന്ത്രിച്ചത്.
ഹൈദരാബാദ് – എ ടി കെ മത്സരത്തിൽ സംഭവിച്ച അതെ കാര്യങ്ങൾ തന്നെയാണ് ഇന്നലെ നടന്ന മത്സരത്തിലും നടന്നത്. ആ മത്സരത്തിൽ എടി കെ ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ ആണ് ഇന്ജുറ്റി ടൈമിൽ ഹൈദരാബാദ് സമനിൽ ഗോൾ നേടിയത്,. ആ മത്സരം നിയന്ത്രിച്ച രാഹുൽ കുമാർ എന്ന റഫറിക്കെതിരെ ബഗാൻ പരിശീലകൻ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം റഫറി എന്നാണ് രാഹുൽ കുമാറിനെ വിശേഷിപ്പിക്കുന്നത്. ഫിഫ റഫറി പാനലിൽ നിന്നും പുറത്താക്കിയ ആളാണ് രാഹുൽ കുമാർ എന്ന വിമര്‍ശനവും ഉയർന്നു വരുന്നുണ്ട്.ഈസ്റ്റ് ബംഗാളും ഈ റഫറിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്സ് എ ടികെ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾ പക്ഷപാതം നിറഞ്ഞതാണ് എന്ന കാര്യത്തിൽ സംശയമില്ല. എ ടികെ യുടെ പല ഫൗളുകളും കാണാതെ ഇരുന്ന റഫറി ബ്ലാസ്റ്റേഴ്സിന്റെ ചെറിയ ഫൗളുകൾക്ക് പോലും കാർഡ് ഉയർത്തുന്നത് കാണാൻ സാധിച്ചു. പലപ്പോഴും ബ്ലാസ്റ്റേഴ്സ് ജയിക്കരുത് എന്ന വാശിയോടെയാണ് രാഹുൽ കുമാർ കളി നിയന്ത്രിച്ച് പോന്നത് . ഇന്നലത്തെ മത്സരത്തിൽ 7 മിനുട്ടു സമയമാണ് റഫറി അധികമായി നൽകിയത്. ഇതിനെതിരെയും വലിയ വിമര്‍ശനം ഉയർന്നിയൂന്നു.
ഡയസിനെതിരെ റെഡ് കാർഡ് നല്‍കിയതിനെതിരെയും വലിയ വിമർശനം ഉയരുന്നുണ്ട്.സമനില ഗോളിന് പിന്നാലെ, ഡഗ്ഔട്ടിൽ നടന്ന വാഗ്വാദങ്ങൾക്കൊടുവിൽ ഇരു ടീമിനും ഓരോ റെഡ് കാർഡ് റഫറി നൽകിയിരുന്നു. ഡയസിന് എന്തിനാണ് റെഡ് കാർഡ് ലഭിച്ചതെന്ന് വ്യക്തമല്ല. റെഡ് കാർഡ് ലഭിച്ചതിനാൽ താരത്തിന് അടുത്ത മത്സരം നഷ്ടമാകുമെന്നത് പ്ലേ ഓഫ് ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. താരത്തിന് റെഡ് കാർഡ് ലഭിച്ചതിന് എതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാൻ കഴിയും.
ബ്ലാസ്റ്റേഴ്സിനെ അവസാന നാലിൽ എത്തിക്കാതിരിക്കാനുള്ള ശ്രമമാണെന്ന് ആരാധകർ സംശയിച്ചാൽ അതിനെ കുറ്റം പറയാൻ സാധിക്കുകയില്ല . റഫറിയിട്ട് പല തീരുമാനങ്ങളും കാണുമ്പോൾ അങ്ങനെയൊരു അനുമാനത്തിൽ എത്തിച്ചേരേണ്ടി വരും. ആ പ്രതിസന്ധികളെയെല്ലാം ധീരതയോടെ നേരിട്ട് ആദ്യമായി കിരീടം കൊമ്പന്മാർ കേരളത്തിൽ എത്തിക്കും എന്ന വിശ്വാസത്തിലാണ് ലക്ഷകണക്കിന് വരുന്ന ആരാധകർ.