❝ ഡ്രസിംഗ് റൂമില്‍ മെഡലിലേക്ക് നോക്കിയിരിക്കുന്ന ക്രെസ്‌പോ… അന്നത്തെ ഈ ഫോട്ടോക്ക് പിറകിലെ രഹസ്യം വെളിപ്പെടുത്തി ❞

ചെല്‍സി എഫ് സിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സ്‌റ്റേഹോംസേവ്‌ലൈവ്‌സ് എന്ന ഹാഷ്ടാഗില്‍ ഒരു ചിത്രം പങ്കു വെച്ചിരുന്നു . അതിലുള്ളത് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹെര്‍നന്‍ ക്രെസ്‌പോ. ഡ്രസിംഗ് റൂമില്‍ പ്രീമിയര്‍ ലീഗ് മെഡലിലേക്ക് നോക്കി ആത്മനിര്‍വൃതിയടഞ്ഞിരിക്കുന്ന ക്രെസ്‌പോയെ ആ ചിത്രത്തില്‍ നമുക്ക് കാണാം. ട്വിറ്ററില്‍ ക്രെസ്‌പോയുടെ ആ ഇരുപ്പിനെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ച അന്ന് നടന്നിരുന്നു . ഒടുവില്‍ അര്‍ജന്റീന താരം തന്നെ ആ ഫോട്ടോയുടെ ഫീല്‍ എന്തെന്ന് വ്യക്തമാക്കി.

2005-06 പ്രീമിയര്‍ ലീഗ് സീസണില്‍ ചെല്‍സി ചാമ്പ്യന്‍മാരായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എട്ട് പോയിന്റുകള്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട്. മുപ്പത് ലീഗ് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകള്‍ നേടിയ ക്രെസ്‌പോ ചെല്‍സിയുടെ കിരീടവിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചു. പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി ടീം ഏറ്റുവാങ്ങിയ സന്ദര്‍ഭത്തില്‍ കളിക്കാരെല്ലാം ആഹ്ലാദത്തിലായിരുന്നു. ആ നിമിഷം ക്രെസ്‌പോ ഡ്രസിംഗ് റൂമിലേക്ക് പോന്നു. അവിടെ തനിക്ക് ലഭിച്ച മെഡലിലേക്ക് നോക്കിയിരുന്നു. ആനന്ദലബ്ദിയുടെ വേളയില്‍ ആത്മസംയമനത്തോടെ മെഡലിന് വേണ്ടി താന്‍ വഹിച്ച പങ്ക് വിശകലനം ചെയ്യുകയായിരുന്നു ക്രെസ്‌പോ. ‘ഞാനാ മെഡലിലേക്ക് തന്നെ നോക്കിയിരുന്നു. എനിക്ക് ലഭിച്ചിരിക്കുന്നു, എന്തൊരു നേട്ടമാണിത്’- മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.

സീസണ്‍ മുഴുവന്‍ ആ മെഡലിനായുള്ള അധ്വാനമായിരുന്നു. കിരീടവിജയം എന്നത് ഒരു ക്ലബ്ബിനെ മൊത്തത്തില്‍ ബാധിക്കുന്നതാണ്. കളിക്കാരുടെയോ കോച്ചിംഗ് സ്റ്റാഫുകളുടെയോ മാത്രം അധ്വാനമല്ല. കിറ്റെടുക്കുന്നവര്‍, മസാജ് ചെയ്യുന്നവര്‍, ആരാധകര്‍, അങ്ങനെ ഒരുപാട് പേരുടെ പ്രാര്‍ഥനയും അധ്വാനവും ഈ നേട്ടത്തിന് പിറകിലുണ്ട്- ക്രെസ്‌പോ പറഞ്ഞു. 2005-06 സീസണോടെ ക്രെസ്‌പോ ചെല്‍സി വിട്ടു. ഇറ്റലിയില്‍ ഇന്റര്‍മിലാനിലേക്കായിരുന്നു കൂടുമാറ്റം. ഇന്ററില്‍ മൂന്ന് സീസണ്‍ കളിച്ചതിന് ശേഷം ജെനോവ, പാര്‍മ ക്ലബ്ബുകളിലും കളിച്ചു.

പ്ലെയിംഗ് കരിയറിന് ശേഷം ക്രെസ്‌പോ പരിശീലകന്റെ കുപ്പായമണിഞ്ഞു. നാല്‍പ്പത്തിനാലാം വയസില്‍ ക്രെസ്‌പോ ബ്രസീലിലെ സാവോ പോളോയുടെ പരിശീലകനാണ്. 19 വര്ഷം നീണ്ട കരിയറിൽ റിവർ പ്ലേറ്റ് , പാർമ ,ലാസിയോ ,ഇന്റർ മിലൻ, ചെൽസി ,എ സി മിലാൻ ,ജനോവ എന്നി ക്ലബ്ബുകൾക്ക് ബൂട്ടകെട്ടിയ ക്രെസ്പോ 608 മത്സരങ്ങളിൽ നിന്നും 272 ഗോളുകൾ നേടിയിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി 64 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ നേടിയിട്ടുണ്ട്.1995 മുതൽ അര്ജന്റീന ദേശീയ ടീമിൽ അംഗമായ ക്രെസ്പോ 2002 ൽ ബാറ്റിസ്റ്റൂട്ട വിരമിച്ചപ്പോൾ ടീമിന്റെ 9 ആം നമ്പർ സ്ഥാനം ഏറ്റെടുക്കുകയും 2007 വരെയുള്ള കാലഘട്ടത്തിൽ അവർക്കായി 64 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post