“മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റാൽഫ് റാംഗ്നിക്കിനെ നിയമിക്കുന്നതിൽ റൊണാൾഡോക്ക് അതൃപ്തി”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി റാൽഫ് റാംഗ്നിക്കിന്റെ നിയമനത്തെ പിന്തുണയ്ക്കില്ലെന്ന് പോർച്ചുഗീസ് വെറ്ററൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് മാനേജ്മെന്റിനോട് പറഞ്ഞതായി റിപ്പോർട്ട്. ഡെയ്‌ലി സ്റ്റാർ പറയുന്നതനുസരിച്ച്, പ്രീമിയർ ലീഗിലെ യുണൈറ്റഡിന്റെ പ്രകടനത്തിൽ റൊണാൾഡോ നിരാശനാണെന്നും റാംഗ്നിക്ക് സ്ഥിരം ഹെഡ് കോച്ചായി സ്ഥാനക്കയറ്റം ലഭിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ക്ലബ്ബിന്റെ അധികൃതരോട് അദ്ദേഹം അറിയിച്ചു.2021 നവംബറിൽ ഒലെ ഗുന്നർ സോൾസ്‌ജെയറിനെ പുറത്താക്കിയതിന് പിന്നാലെ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി രംഗ്നിക്ക് ചുമതലയേറ്റത്.

ഈ സീസണിൽ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാൾഡോ ക്ലബ്ബിന്റെ പ്രകടനത്തിൽ തൃപ്തനല്ലെന്നും ഇടക്കാല മാനേജർ സ്ഥാനത്ത് നിന്ന് റാൻഗ്നിക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു. യുണൈറ്റഡിന്റെ നിലവിലെ പ്രകടനത്തിൽ റൊണാൾഡോയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം ടീം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓൾഡ് ട്രാഫോർഡിൽ തന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ റൊണാൾഡോ തന്റെ ഏജന്റ് ജോർജ്ജ് മെൻഡസുമായി ഒരു കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മാസം ആദ്യം ബ്രെന്റ്‌ഫോർഡിനെതിരായ മത്സരത്തിനിടെ പകരക്കാരനായി ഇറങ്ങിയതിന് ശേഷം റൊണാൾഡോ റാംഗ്നിക്കിനോട് കയർത്തിരുന്നു. ബ്രെന്റ്‌ഫോർഡിനെതിരായ മത്സരത്തിനിടെ 71-ാം മിനിറ്റിൽ ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുമ്പോൾ റൊണാൾഡോ പിറുപിറുക്കുന്നത് “എന്തുകൊണ്ട് ഞാൻ? എന്തിന് എന്നെ… എന്തിനാണ് നിങ്ങൾ എന്നെ പുറത്താക്കുന്നത്” എന്നായിരുന്നു.മത്സരശേഷം, താനും റൊണാൾഡോയും തമ്മിലുള്ള എല്ലാം ശരിയാണെന്നും അവസാനം വരെ കളിക്കാൻ ആഗ്രഹിച്ചതിനാൽ മുൻ യുവന്റസ് താരം പ്രകോപിതനാണെന്നും റാംഗ്നിക്ക് വിശദീകരിക്കുകയും ചെയ്തു.

ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ തയ്യാറായേക്കും. റൊണാൾഡോ തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു.കറ്റാലൻ പത്രമായ എൽ നാഷനൽ പ്രകാരം, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായി അടുത്ത സീസണിൽ ക്ലബ്ബിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാൻ റൊണാൾഡോ തന്റെ ഏജന്റിനോട് നിർദേശിച്ചിരിക്കുകയാണ്.

Rate this post
Cristiano RonaldoManchester United