റിയൽ മാഡ്രിഡിന്റെ കപ്പിത്താനും പ്രതിരോധ ഭടനുമായ റാമോസിനെ സൈൻ ചെയ്യാനുള്ള നീക്കത്തിലാണ് യുണൈറ്റഡ് എന്ന് അവരോടുള്ള അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഈ സീസൺ അവസാനത്തോടെ റിയൽ മാഡ്രിഡുമായുള്ള റാമോസിന്റെ കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കത്തിന് യുണൈറ്റഡ് മുതിരുന്നത്.വരുന്ന സമ്മർ ട്രാൻസ്ഫറിൽ റാമോസ് യുണൈറ്റഡ് പാളയത്തിൽ എത്തുമെന്ന് തന്നെയാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.ഇത് യാഥാർഥ്യം ആവുകയാണെങ്കിൽ പതിനഞ്ചു വർഷത്തെ റാമോസിന്റെ റിയൽ മാഡ്രിഡിലെ ജീവിതത്തിനാവും തിരശീല വീഴുക.
ഈ സീസൺ അവസാനിക്കുന്നത്തോടെ കരാർ അവസാനിക്കുന്ന റാമോസിനെ ഫ്രീ ട്രാൻസ്ഫറിൽ യുണൈറ്റഡിൽ എത്തിക്കാനായാൽ അത് യുണൈറ്റഡ്ന് നല്ലൊരു മുതൽക്കൂട്ട് തന്നെയാവും.പ്രതേകിച്ച് റാമോസിനെ പോലെയുള്ള ഒരാളെ അത്യന്താപേക്ഷികമായ ഈ സാഹചര്യത്തിൽ.ക്യാപ്റ്റൻ ആയും സെന്റർ ബാക്ക് ആയും റാമോസ് റിയലിന് വേണ്ടി കാഴ്‌ച വെച്ച പ്രകടന മികവുകൾ ഏതൊരു ടീമിനെയും റാമോസിനെ സൈൻ ചെയ്യിക്കാൻ പ്രേരിപ്പിക്കാൻ പോന്നവയാണ്.
ഏതൊരു പ്രതികൂല സാഹചര്യത്തിലും ടീമിനെ പതറാതെ, മുന്നിൽ നിന്ന് നയിക്കാനുള്ള റാമോസിന്റെ മികവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അതിന് ഉത്തമ ഉദാഹരണങ്ങൾക്ക് ഫുട്ബോൾ ലോകം ഒരുപാട് സാക്ഷി ആയതുമാണ്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ റിയോ ഫെർഡിനൻഡിന്റെ പകരക്കാരൻ എന്നൊക്കെ ആയിരുന്നു ഹാരി മഗുയറിനെ ലെസ്റ്റർ സിറ്റിയിൽ നിന്നും യുണൈറ്റഡ് സൈൻ ചെയ്തപ്പോൾ മാധ്യമങ്ങൾ പാടി പുകഴ്ത്തിരുന്നത്. തുടക്കത്തിൽ മോശമല്ലാത്ത പ്രകടനം താരത്തിൽ നിന്ന് പ്രകടമായിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് യുണൈറ്റഡ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷക്കൊപ്പം നിലകൊള്ളാൻ അദ്ദേഹത്തിന് ആയില്ല.നിലവിലെ സാഹചര്യത്തിൽ റാമോസിനെ സൈൻ ചെയ്യുകയാണേൽ അത് ഹാരി മഗുയറിനെ പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുന്ന ഒന്നാവും.
ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആവുമ്പോൾ ഒരുപാട് താരങ്ങളെയും യുണൈറ്റഡിനെയും കൂട്ടിച്ചേർത്ത് ഒരുപാട് അഭ്യൂഹങ്ങൾ ഉണ്ടാവുകയും,പിന്നീട് ഒരാളെ പോലും സൈൻ ചെയ്യാതെ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ആവുന്നതും ഒരുപാട് തവണ കണ്ടു മടുത്ത കാഴ്ച ആയതുകൊണ്ട് റാമോസിന്റെ കാര്യത്തിലും അത്തരത്തിൽ ഒന്ന് തന്നെ ആവുമോ സംഭവിക്കുക എന്നത് കാത്തിരുന്നു കാണുക തന്നെ വേണ്ടി വരും.