താൻ ബഹുമാനിക്കുന്ന മൂന്നു താരങ്ങളെ വ്യക്തമാക്കി റാമോസ്, മെസ്സിയെ ഉൾപ്പെടുത്തിയപ്പോൾ റൊണാൾഡോയെ തഴഞ്ഞു

സ്‌പാനിഷ്‌ ഇതിഹാസമായ സെർജിയോ റാമോസ് കഴിഞ്ഞ ദിവസമാണ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2005 മുതൽ സ്പെയിൻ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന താരത്തിനു 2021 മുതൽ ദേശീയ ടീമിനായി കളിക്കാനാവസരം ലഭിച്ചിട്ടില്ല. എന്നാൽ സ്പെയിന് വേണ്ടി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് സെർജിയോ റാമോസ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ദേശീയ ടീമിൽ നിന്നും താൻ വിരമിക്കാനുള്ള കാരണം പുതിയ പരിശീലകന്റെ നിലപാടാണെന്നാണ് റാമോസ് ഇട്ട കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. പുതിയ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂവന്റെ തന്റെ പദ്ധതികളിൽ ഇപ്പോഴും പിന്നീടും താരത്തിന് ഇടമില്ലെന്ന് വ്യക്തമാക്കിയതായി റാമോസ് വിരമിക്കൽ പ്രഖ്യാപിച്ചുള്ള തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം റാമോസിന്റെ കുറിപ്പിൽ മെസിയെക്കുറിച്ചുള്ള പരാമർശമുണ്ട്. താൻ ബഹുമാനിക്കുന്ന മൂന്നു താരങ്ങളിൽ മെസിയുടെ പേരും റാമോസ് പറയുന്നു. മോഡ്രിച്ച്, പെപ്പെ എന്നിവരാണ് മറ്റു താരങ്ങൾ. അവർക്കെതിരെ മത്സരിച്ചതിനൊപ്പം അവരെ ബഹുമാനിക്കുന്നു എന്നു വ്യക്തമാക്കിയ റാമോസ് ഫുട്ബോളിന്റെ പാരമ്പര്യവും മൂല്യവും നീതിയുമെല്ലാം ഈ താരങ്ങൾ ഉൾക്കൊള്ളുന്നുവെന്നും കൂട്ടിച്ചേർത്തു.

അതേസമയം തനിക്കൊപ്പം നിരവധി വർഷങ്ങൾ കളിക്കുകയും ഒട്ടനവധി നേട്ടങ്ങൾ ഒരുമിച്ച് സ്വന്തമാക്കുകയും ചെയ്‌ത ക്രിസ്റ്റ്യാനോ റൊണാൾഡോയെ സെർജിയോ റാമോസ് യാതൊരു തരത്തിലും പരാമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. രണ്ടു വർഷത്തോളം മാത്രം കൂടെ കളിച്ച മെസിയെ റാമോസ് പരാമര്ശിച്ചപ്പോഴാണ് റാമോസ് റൊണാൾഡോയെ പൂർണമായും ഒഴിവാക്കിയത്.

സ്പെയിനൊപ്പം 180 മത്സരങ്ങൾ കളിച്ച സെർജിയോ റാമോസ് 23 ഗോളുകൾ നേടിയിട്ടുണ്ട്. 2008, 2012 വർഷത്തെ യൂറോ കപ്പും 2010ലെ ലോകകപ്പും നേടിയ സ്പെയിൻ ടീമിലെ പ്രധാനതാരമായിരുന്ന റാമോസ് തന്റെ മുപ്പത്തിയാറാം വയസിലാൻജ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

1/5 - (1 vote)