റാമോസ് തീർച്ചയായും ഈ സമ്മറിൽ റയൽ മാഡ്രിഡ് വിട്ടേക്കും, തിരിച്ചുവരവിനുള്ള എല്ലാ വാതിലുകളും താരത്തിനു മുന്നിൽ അടക്കപ്പെട്ടു

സ്പെയിനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം, ഈ വരുന്ന ജൂണിൽ കരാർ അവസാനിക്കാനിരിക്കുന്ന സെർജിയോ റാമോസ് എന്തുണ്ടായാലും ടീം വിട്ടേക്കും.

മാഞ്ചെസ്റ്റർ യുണൈറ്റഡും പി.എസ്.ജിയും താരം ചേക്കേറിയേക്കാവുന്ന ക്ലബ്ബ്കളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നു. സ്പാനിഷ് മാധ്യമ പ്രവർത്തകനായ പെഡ്രിറോൾ ട്രാൻസ്ഫെറിനെ അനുകൂലിക്കുന്ന നിലപാടിലാണ് നിൽക്കുന്നത്.

റയൽ മാഡ്രിഡ് അധികൃതർ താരത്തിനു നൽകിയ 2 ഓഫാറുകളും താരം നിരസിച്ചു. 34കാരനായ താരം നിലവിൽ പരിക്കിനെ തുടർന്ന് കളത്തിനു പുറത്താണ്. ഏപ്രിൽ അവസാനമായേക്കും താരം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുവാൻ.

സ്പാനിഷ് മാധ്യമ പ്രവർത്തകൻ താരത്തിന്റെ നിലപാട് ശരിയെല്ലെന്നും സൂചിപ്പിച്ചു.

“റാമോസ് എടുത്ത തീരുമാനം ശെരിയായില്ല.” പെഡ്രിറോൾ പറഞ്ഞു.

ഒരു പക്ഷെ താരം ആ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ഭാവിയിൽ താരത്തിന് മികച്ച രീതിയിൽ തന്നെ കരിയർ അവസാനിപ്പിക്കാനായേക്കും.

ടീം വിടാനൊരുങ്ങി നിൽക്കുന്ന റാമോസിനു പകരം റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നത് ബയേർൺ മ്യൂണിക്കിന്റെ ഡേവിഡ് അലാഭയെയാണ്. ഓസ്ട്രിയൻ താരത്തിന്റെയും കരാർ ഈ ജൂണിൽ അവസാനിച്ചേക്കും.

റയൽ മാഡ്രിഡിനൊപ്പം 4 ചാമ്പ്യൻസ് ലീഗ് കിരീടവും 5 ലീഗ് കിരീടവും 4 ഫിഫ ക്ലബ് ലോക കപ്പും നേടിയ റാമോസ് റയൽ വിടുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

Rate this post
club footballLa LigaManchester UnitedPsgReal MadridSergio Ramosuefa champions league