” ഈസ്റ്റ് ബംഗാളിനെതിരെയുള്ള വിജയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് രണ്ടു തകർപ്പൻ റെക്കോർഡുകൾ”

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീസണിലെ നിരാശാജനകമായ തുടക്കം അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാക്കി മാറ്റിയിരിക്കുകയാണ് . പുതുതായി നിയമിതനായ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് ഈ സീസണിൽ ആരാധകർക്ക് കാണാൻ സാധിച്ചത്. സെർബിയൻ പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനൊപ്പം അത്ഭുതങ്ങൾ പ്രവർത്തിക്കുകയാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായ 10 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കയും ചെയ്തിരുന്നു.

ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും പ്ലെ ഓഫിന് അടുത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഇന്നത്തെ ജയത്തോടെ 15 മത്സരങ്ങളിൽ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്.ഇത് ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആണ്. ഇതുവരെ ഒരു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

2017-18 സീസണിൽ നേടിയ 25 പോയിന്റ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ ഒരു സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പോയിന്റുകൾ. അതാണ് ഇന്ന് മറികടന്നത്. ആ സീസണിലെ ആറ് വിജയങ്ങൾ എന്ന റെക്കോർഡും ബ്ലാസ്റ്റേഴ്സ് മറികടന്നു. ഈ സീസണിൽ ടീം സ്വന്തമാക്കുന്ന ഏഴാം വിജയമാണ് ഇത്. ഏറ്റവും കൂടുതൽ വിജയങ്ങൾക്ക് ഒപ്പവും കേരള ബ്ലാസ്റ്റേഴ്സ് എത്തി.

ഇന്ന് ജയം അനിവാര്യമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ ഡിഫൻഡർ എനെസ് സിപോവിച്ച് ഹെഡ്ഡറിൽ നിന്നും നേടിയ ഗോളിനാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെയുള്ള പരാജയത്തിൽ നിന്നും തകർപ്പൻ തിരിച്ചു വരവാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

Rate this post