“വെസ്റ്റ് ഹാമിനെതിരായ വിജയത്തിൽ രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ നിരാശപ്പെടുത്തിയാതായി ക്രിസ്റ്റ്യാനോ റൊണാൾഡോ”

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0 ന് വിജയിച്ചപ്പോൾ ഹാരി മാഗ്വെയറിന്റെയും മേസൺ ഗ്രീൻവുഡിന്റെയും പ്രകടനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശയുണ്ടെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. മാർക്കസ് റാഷ്ഫോർഡിന്റെ സ്റ്റോപ്പേജ്-ടൈം ഗോളിലാണ് റെഡ് ഡെവിൾസ് മൂന്നു പോയിന്റ് സ്വന്തമാക്കിയത്.വെസ്റ്റ് ഹാമിനെതിരായ വിജയം യുണൈറ്റഡിന് നിർണായകമായിരുന്നു. വിജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

റാൽഫ് റാംഗ്നിക്കിനെ ഇടക്കാല മാനേജരായി നിയമിച്ചതിന് ശേഷം ആദ്യമായാണ് അവർ ആദ്യ നാലിൽ ഇടംപിടിക്കുന്നത്.നിർണായക വിജയം നേടിയെങ്കിലും, ഹാരി മാഗ്വെയറും മേസൺ ഗ്രീൻവുഡും റൊണാൾഡോയെ നിരാശനാക്കിയെന്നാണ് റിപ്പോർട്ട്. 36-കാരനായ ഫോർവേഡ് മഗ്വെയറിൽ തൃപ്തനല്ല, പല അവസരങ്ങളിലും ഇംഗ്ലീഷ് താരത്തിന് എതിരാളികളെ മാർക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ പന്ത് നിയന്ത്രിച്ച് റൊണാൾഡോയെ കണ്ടെത്തുന്നതിനുപകരം ഹെഡ്ഡ് ചെയ്ത് അകറ്റുകയാണ് ചെയ്തത്.സഹ സ്ട്രൈക്ക് പങ്കാളിയായ മേസൺ ഗ്രീൻവുഡ് പോലും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ നിരാശപ്പെടുത്തി. യുവ ഇംഗ്ലീഷ് സ്‌ട്രൈക്കർ പലപ്പോഴും റൊണാൾഡോക്ക് പാസ് നൽകിയിരുന്നില്ല.

ആദ്യ നാല് സ്ഥാനങ്ങൾക്കായി വെസ്റ്റ് ഹാം, ടോട്ടൻഹാം ഹോട്സ്പർ, ആഴ്സണൽ എന്നിവർക്കൊപ്പം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .ഇതുവരെ 22 മത്സരങ്ങളിൽ നിന്ന് 38 പോയിന്റാണ് റാൽഫ് റാങ്‌നിക്കിന്റെ ടീം നേടിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 2022-ൽ മികച്ച തുടക്കം ലഭിച്ചിട്ടില്ല, ജനുവരിയിൽ കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിലും ഇതുവരെ ഗോൾ നേടാനായില്ല. ഡിസംബറിന്റെ അവസാനത്തിൽ ബേൺലിക്കെതിരെ 3-1ന് ജയിച്ചപ്പോൾ റെഡ് ഡെവിൾസിനുവേണ്ടി റൊണാൾഡോ അവസാനമായി ഒരു ഗോൾ നേടി.

റാൽഫ് റാങ്‌നിക്കിന്റെ കീഴിൽ റൊണാൾഡോക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുന്നില്ല.ഇതുവരെ, ജർമ്മൻ മാനേജറുടെ കീഴിൽ ഏഴ് ഔട്ടിംഗുകളിൽ നിന്ന് രണ്ട് തവണ മാത്രമാണ് അദ്ദേഹം സ്കോർ ചെയ്തത്.രണ്ടിൽ ഒന്ന് മാത്രം ഓപ്പൺ പ്ലേയിൽ നിന്ന്, മറ്റൊന്ന് നോർവിച്ച് സിറ്റിക്കെതിരായ പെനാൽറ്റി ആയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര ഗോൾ സ്‌കോററാണ്. മുൻ റയൽ മാഡ്രിഡ് താരം എല്ലാ മത്സരങ്ങളിലുമായി 23 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post
Cristiano RonaldoManchester United