സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ തകർപ്പൻ ജയം നേടി ബ്രസീൽ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഉറുഗ്വേയാണ് ബ്രസീൽ തകർത്തു വിട്ടത്.കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നേരിട്ട വിമര്ശങ്ങള്ക്ക് മറുപടിയെന്നോണമായിരുന്നു ബ്രസീലിന്റെ ഇന്നത്തെ തകർപ്പൻ ജയം. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ബ്രസീൽ നിരവധി ഗോൾ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു.കൊളംബിയക്കെതിരെ സമനിലയായ മത്സരത്തിൽ ഏറെ വിമർശങ്ങൾ കേട്ട സൂപ്പർ താരം നെയ്മർ ഗോളുമായി തിരിച്ചു വരികയും തന്റെ പ്രതിഭയുടെ നിഴലാട്ടങ്ങൾ പുറത്തെടുക്കുകയും ചെയ്തു.മത്സരത്തിൽ രണ്ടു അസിസ്റയും പിഎസ്ജി താരം നേടി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത റാഫിഞ്ഞ ഇന്നത്തെ മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം നേടുകയും രണ്ടു ഗോളുകൾ നേടുകയും ചെയ്തു. മുന്നേറ്റ നിരയിൽ സൂപ്പർ താരം നെയ്മറുമായി മികച്ച ഒത്തിണക്ക പുറത്തെടുതെ റാഫിഞ്ഞ ഉറുഗ്വേണ് പ്രതിരോധത്തെ വട്ടം കറക്കി കൊണ്ടിരുന്നു. ലോകകപ്പ് യോഗ്യതയിൽ ബ്രസീലിന്റെ അപരാജിത കുതിപ്പ് 28 മത്സരങ്ങളിലേക്ക് നീട്ടി. മത്സരത്തിൽ ബ്രസീൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ അധിക സമയം എടുത്തില്ല. 11 ആം മിനുട്ടിൽ ഫ്രെഡ് ഉറുഗ്വേ ബാക്ക്ലൈനിന് മുകളിലൂടെ നെയ്മറിലേക്ക് ഒരു മികച്ച പന്ത് ക്ലിപ്പ് ചെയ്തു മനോഹരമായി പന്ത് പിടിച്ചെടുത്ത നെയ്മർ ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നും ഫെർണാണ്ടോ മുസ്ലേരയെ മറികടന്ന് അദ്ദേഹം സെബാസ്റ്റ്യൻ കോട്സിന്റെ കാലുകൾക്കിടയിലൂടെ വലയിലായി.
Liverpool fans are you watching? 👀 Raphinha scores a 2nd goal for Brazil to make it 3-0 against Uruguay. Amazing assist by Neymar. He’s shown a 10/10 performance all gamepic.twitter.com/oliWHoDZwO
— Wyngback Football ⚽️ (@wyngback) October 15, 2021
എട്ട് മിനിറ്റുകൾക്ക് ശേഷം, ലൂക്കാസ് പാക്വെറ്റെയുടെ മികച്ചൊരു മുന്നേറ്റം ബ്രസീലിനു വീണ്ടും ഒരു അവസരം സൃഷ്ടിച്ചു. 19 ആം മിനുട്ടിൽ ബ്രസീൽ രണ്ടാം ഗോൾ നേടി.നെയ്മറിന്റെ ഒരു പിന് പോയിന്റ് ക്രോസിൽ നിന്നും റാഫിഞ്ഞ മികച്ച ഫിനിഷിംഗിലൂടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് നെയ്മറുടെയും റാഫിഞ്ഞയുടെയും ഗോളെന്നുറച്ച ഷോട്ടുകൾ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേര തട്ടിയകറ്റി. 59 ആം മിനുട്ടിൽ ബ്രസീൽ മൂന്നാം ഗോൾ നേടി .നെയ്മറുടെ മികച്ചൊരു പാസ് സ്വീകരിച്ച് റാഫിഞ്ഞ തൊടുത്ത ഇടം കാൽ ഷോട്ട് കീപ്പർ മറികടന്നു വലയിലെത്തി. 65 ആം മിനുട്ടിൽ നാലാം ഗോൾ നേടാൻ പകരക്കാരൻ ബാർബോസക്ക് അവസരം ലഭിച്ചെങ്കിലും കീപ്പർ തടസ്സമായി.
Raphinha goal 🤌🤌 pic.twitter.com/Yn91MPyv61
— ¹⁰ (@edenhxzrd) October 15, 2021
77 മിനുട്ടിൽ മനോഹരമായ ഫ്രീകിക്കിലൂടെ സൂപ്പർ താരം സുവാരസ് ഒരു ഗോൾ മടക്കി സ്കോർ 3 -1 ആക്കി. എന്നാൽ ആ ഗോൾ കളിയുടെ സന്തുലിതാവസ്ഥയിൽ, ബ്രസീലിന്റെ ആക്രമണോത്സുകത തടയാൻ അത് ഒരിക്കലും പര്യാപ്തമരുന്നില്ല. 85 ആം മിനുട്ടിൽ നെയ്മറുടെ ക്രോസിൽ നിന്നും ബാർബോസ ഹെഡ്ഡറിലൂടെ നാലാം ഗോൾ നേടി. കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തി കുറിച്ച പ്രകടനംയിരുന്നു ബ്രസീൽ പുറത്തെടുത്തത്.