ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ എംഎൽഎസ് ടീമായ ഇന്റർ മിയാമി സിഎഫിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി പുതിയ സീസണിന് ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് ബാഴ്സലോണ.കറ്റാലൻസിനായി ആറ് വ്യത്യസ്ത താരങ്ങൾ സ്കോർ ചെയ്തപ്പോൾ ഗോളും അസിസ്റ്റുമായി പുതിയ സൈനിങ്ങായ ബ്രസീലിയൻ താരം റാഫിഞ്ഞയും തിളങ്ങി നിന്നു.
പിയറി-എമെറിക്ക് ഔബമെയാങ്, അൻസു ഫാത്തി, ഗവി, മെംഫിസ് ഡിപേ, ഔസ്മാൻ ഡെംബെലെ എന്നിവരാണ് ബാഴ്സയുടെ മറ്റു ഗോളുകൾ നേടിയത്. 19 ആം മിനുട്ടിൽ ഔബമെയാങ് ആണ് ബാഴ്സയുടെ സ്കോറിങ്ങിനു തുടക്കമിട്ടത്, 25 ആം മിനുട്ടിൽ റാഫിഞ്ഞയുടെ ഗോൾ വന്നു 41 ആം മിനുട്ടിൽ ഫാത്തി സ്കോർ 3 -0 ആക്കി ഉയർത്തി. ബാഴ്സയുടെ മൂന്നു ഗോളിലും റാഫിഞ്ഞ പങ്കാളിയായിരുന്നു. ൫൫ ആം മിനുട്ടിൽ ഗവി 69 ആം മിനുട്ടിൽ ഡിപ്പായ് , 70 ആം മിനുട്ടിൽ ഡെംബെലെ എന്നിവരുടെ ഗോളിൽ ബാഴ്സ വിജയം ഉറപ്പിച്ചു.
ബാഴ്സ കോച്ച് സാവി ഹെർണാണ്ടസ് വിസ പ്രശ്നം പരിഹരിക്കുന്നതിനായി സ്പെയിനിൽ തുടരുന്നതിനാൽ മത്സരത്തിനായി സൈഡ് ലൈനിലുണ്ടായിരുന്നില്ല. ലാസ് വെഗാസിൽ റയൽ മാഡ്രിഡിനെതിരായ ശനിയാഴ്ചത്തെ പ്രീസീസൺ ക്ലാസിക്കോയ്ക്ക് മുന്നോടിയായി സാവി എത്താൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിന്റെ സഹോദരനും ബാഴ്സ അസിസ്റ്റന്റുമായ ഓസ്കാർ സൗഹൃദ മത്സരത്തിനായി സ്ഥാനം ഏറ്റെടുത്തു.മിയാമി കോച്ച് ഫിൽ നെവില്ലയുടെ മകൻ ഹാർവി നെവില്ലും ടീം സഹ ഉടമ ഡേവിഡ് ബെക്കാമിന്റെ മകൻ റോമിയോയും ആതിഥേയർക്ക് പകരക്കാരനായി കളിച്ചു.
💥 GOOOOOOOOOAL, @Auba! 0-1! A thing of beauty! 😍 pic.twitter.com/YkmOVzdkl7
— FC Barcelona (@FCBarcelona) July 20, 2022
Raphinha playing volleyball 🏐 pic.twitter.com/0NbSW0ydbt
— FC Barcelona (@FCBarcelona) July 20, 2022
Ansu with the blaster 💥 pic.twitter.com/dpYv7YpGiw
— FC Barcelona (@FCBarcelona) July 20, 2022
Gavi gets number four! pic.twitter.com/Nxh4CIBJsq
— FC Barcelona (@FCBarcelona) July 20, 2022
Here's the fifth from @Memphis 😯 pic.twitter.com/ZxJS8xMZUz
— FC Barcelona (@FCBarcelona) July 20, 2022
Dembouuuuuuz! pic.twitter.com/igr5mXjaXi
— FC Barcelona (@FCBarcelona) July 20, 2022
റയൽ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷം, ബാഴ്സ ജൂലൈ 23 ന് ടെക്സസിലെ ഡാളസിൽ യുവന്റസിനെയും ജൂലൈ 26 ന് ന്യൂജേഴ്സിയിലെ ഹാരിസണിൽ ന്യൂയോർക്ക് റെഡ് ബുളിൽ മറ്റൊരു MLS ടീമിനെയും നേരിടും.ആഗസ്റ്റ് 7-ന് Liga MX ക്ലബ്ബായ Pumas UNAM-നെതിരായ ജോവാൻ ഗാംപർ ട്രോഫി മത്സരം കളിക്കാൻ അവർ നാട്ടിലേക്ക് മടങ്ങും, കൂടാതെ അവരുടെ 2022-23 LaLiga കാമ്പെയ്ൻ ഓഗസ്റ്റ് 13-ന് ക്യാമ്പ് നൗ വേഴ്സസ് റായോ വല്ലെക്കാനോയിൽ ആരംഭിക്കും.
Raphinha vs Inter Miami
— K. (@34kvms) July 20, 2022
Debut for Barcelona pic.twitter.com/woP2qwkPlh