“റയൽ മാഡ്രിഡിനെ നേരിടാൻ പിഎസ്ജി നിരയിൽ നെയ്മർ ഉണ്ടാവുമോ”

പിഎസ്ജി സൂപ്പർ താരം നെയ്മർക്ക് സെന്റ് എറ്റിയന് എതിരായ മത്സരത്തിൽ സാരമായി പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റ നെയ്മർ ദീർഘകാലം പുറത്തിരിക്കേണ്ടി വരും. മത്സരത്തിന്റെ 88 ആം മിനുട്ടിൽ ഫ്രാൻസ് അണ്ടർ 21 ഇന്റർനാഷണൽ താരം യുവാൻ മാക്കോൺ നടത്തിയ സ്ലൈഡിംഗ് ചലഞ്ചിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, നെയ്മർ ഡിഫൻഡറുടെ കാലിൽ ചവിട്ടുകയും കണങ്കാലൈന് പരിക്കേൽക്കുകയും ചെയ്തു.

നെയ്മറുടെ അഭാവം കഴിഞ്ഞ മത്സരങ്ങളിലെല്ലാം പാരീസ് സെന്റ് ജെർമെയ്‌നിന് ഒരു പ്രശ്‌നമായിരുന്നു.ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാൻ ബ്രസീലിയൻ തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് പിഎസ്ജി.പാരീസിയൻ ക്ലബിന് മുന്നേറ്റത്തിൽ ഇപ്പോഴും ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും ഉണ്ട് എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് അവരുടെ അറ്റാക്കിംഗ് കോർപ്‌സിൽ നെയ്മറും കൂടി ഉണ്ടായിരുന്നെങ്കിൽ വിജയ സാധ്യത വർധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ആർഎംസി സ്പോർട്ട് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, കണങ്കാലിനേറ്റ പരിക്കിൽ നിന്ന് കരകയറുന്ന നെയ്മർ റയലിനെതിരെയുള്ള ആദ്യ പാദത്തിൽ തിരിച്ചെത്തില്ല എന്നാണ്. നിലവിലെ സാഹചര്യത്തിൽ എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബ്യൂവിൽ നടക്കുന്ന രണ്ടാം പാദത്തിൽ മാത്രമേ നെയ്മർക്ക് കളിയ്ക്കാൻ സാധിക്കു. നെയ്മറെ സംബന്ധിച്ച് ബാഴ്സയിൽ നിന്നും പിഎസ്ജി യിൽ എത്തിയത് മുതൽ മുതൽ പരിക്കുകൾ ഒരു യഥാർത്ഥ പ്രശ്നമായി മാറിയിരുന്നു. മുൻ വർഷങ്ങളിൽ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും എതിരായ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ടൈകൾ പരിക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു.

നെയ്മറെ സംബന്ധിച്ച് അത്ര മികച്ച സീസൺ ആയിരുന്നില്ല ഇത്.സീസണിൽ മോശം ഫോം ഉണ്ടായിരുന്നിട്ടും നെയ്മർ പലപ്പോഴും ഫ്രന്റ് ത്രീയിൽ ഇടം പിടിച്ചു.ഈ സീസണിൽ പി‌എസ്‌ജിക്ക് വേണ്ടി 14 മത്സരങ്ങളിൽ, മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹം സംഭാവന ചെയ്‌തത്, അതിലൊന്ന് പെനാൽറ്റിയായിരുന്നു, മറ്റ് രണ്ട് ഗോളുകൾ ബാര്ഡോക്കെതിരെയുമായിരുന്നു.ഇത് ‘യഥാർത്ഥ’ നെയ്മർ ആയിരുന്നില്ല, എന്നിട്ടും പ്രശസ്തിയുടെ മാത്രം ബലത്തിൽ അദ്ദേഹം ആദ്യ ഇലവനിൽ തന്റെ സ്ഥാനം നിലനിർത്തി.ഇത്തിഹാദിൽ കഴിഞ്ഞ ആഴ്‌ച ചാമ്പ്യൻസ് ലീഗ് തോൽവിയിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ദയനീയ പ്രകടനം ആയിരുന്നു .

കൂടുതൽ ചലനാത്മകവും നേരിട്ടുള്ളതുമായ ആക്രമണാത്മക ഗെയിം കളിക്കാൻ PSG ആരാധകർ അവരുടെ ടീമിനായി മുറവിളി കൂട്ടുന്നു. എന്നാൽ നിരവധി ടച്ചുകൾ എടുക്കാൻ ഇഷ്ടപ്പെടുന്ന നെയ്മർ കാര്യങ്ങൾ മന്ദഗതിയിലാക്കുന്നു. കളിയുടെ വേഗത കുറക്കക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു

Rate this post
NeymarPsg