ലാ ലീഗയിൽ തുടർച്ചയായ രണ്ടാമത്തെ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ നാല് ഗോളുകളാക്കാണ് റയൽ പരാജയപ്പെടുത്തിയത്.മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ഇന്ന് ലീഡ് എടുത്തു. തുടക്കത്തിൽ തന്നെ കിട്ടിയ പെനാൾട്ടി ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു.
എന്നാൽ 23 ആം മിനുട്ടിൽ ഇയാഗോ അസ്പാസിന്റെയും പനാൽറ്റി ഗോളിലൂടൊപ് സെൽറ്റ സമനില പിടിച്ചു. 41 ആം മിനുട്ടിൽ മോഡ്രിചിന്റെ തകർപ്പൻ ഗോൾ റയലിന് ലീഡ് നൽകി.56ആം മിനുട്ടിൽ മോഡ്രിചിന്റെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് റയലിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു. ഇതിനു ശേഷം 66ആം മിനുട്ടിൽ വാല്വെർദയുടെ ഗോളിലൂടെ റയൽ 4-1ന് മുന്നിൽ എത്തി.കസെമിറോ ഇല്ലാതെ തങ്ങളുടെ ആദ്യ കളി കളിക്കുമ്പോൾ, മോഡ്രിച്ചിനും എഡ്വേർഡോ കാമവിംഗയ്ക്കും ഒപ്പം മിഡ്ഫീൽഡ് ത്രീയിൽ ഔറേലിയൻ ചൗമേനിയേയ്ന് ആൻസലോട്ടി ഇറക്കിയത്.
സീരി എ യിൽ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടി ഇന്റർ മിലാൻ.സ്പെസിയയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് ഇന്റർ നേടിയത്.ലൗട്ടാരോ മാർട്ടിനെസ്, ഹകാൻ കാൽഹാനോഗ്ലു, ജോക്വിൻ കൊറിയ എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. 35 ആം മിനുട്ടിൽ ലുകാലുവിന്റെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് ആണ് ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹകൻ ചാഹനൊഗ്ലുവിലൂടെ ഇന്റർ ലീഡ് ഇരട്ടിയാക്കി. മത്സരം അവസാനിക്കാൻ 8 മിനുട്ട് ശേഷിക്കെ ജെക്കോയുടെ അസിസ്റ്റിൽ നിന്നും ജോക്വിൻ കൊറിയ മൂന്നാമത്തെ ഗോൾ നേടി.
പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയവുമായി ആഴ്‌സണൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അവർ ബോർൺമൗത്തിനെ പരാജയപ്പെടുത്തി.ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ഇരട്ടഗോളുകൾ നേടിയപ്പോൾ വില്യം സാലിബ ഒരു ഗോൾ നേടി. 5 ,11 മിനിറ്റുകളിൽ ആയിരുന്നു ഒഡഗാർഡിന്റെ ഗോൾ പിറന്നത്.കരിയറിൽ എട്ട് വർഷങ്ങൾക്ക് ശേഷം ആണ് നോർവീജിയൻ താരം ഒരു മത്സരത്തിൽ ഇരട്ടഗോളുകൾ നേടുന്നത്.54 മത്തെ മിനിറ്റിൽ ശാക്കയുടെ പാസിൽ നിന്നു അതുഗ്രൻ ഇടൻ കാലൻ അടിയിലൂടെ ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടിയ വില്യം സാലിബ ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. 72 മത്തെ മിനിറ്റിൽ ജീസസിന്റെ ഗോൾ റഫറി ഓഫ്‌സൈഡ് വിളിച്ചു.
ബുണ്ടസ് ലീഗയിൽ നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഡോർട്മുണ്ടിന് തോൽവി.വെർഡർ ബ്രെമനെതിരായ മത്സരത്തിൽ 89-ാം മിനിറ്റ് വരെ രണ്ട് ഗോളിന് ലീഡ് ചെയത, ഡോർട്ട്മുണ്ട് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തോൽവി വഴങ്ങി.ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജൂലിയൻ ബ്രാൻഡ്റ്റിലൂടെയാണ് ഡോർട്ട്മുണ്ട് ആദ്യം ലീഡ് നേടിയത്. പിന്നീട് 77-ാം മിനിറ്റിൽ റാഫേൽ ഗ്വിറേറോയും ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് വിജയമുറപ്പിച്ചതാണ്. മാർക്കോ റൂയിസണ് രണ്ട് ഗോളിനും വഴിയൊരുക്കിയത്. മത്സരത്തിന്റെ 89-ാം മിനിറ്റിൽ ലീ ബുക്കനാനിലൂടെ ബ്രെമൻ ഒരു ഗോൾ മടക്കി.എന്നാൽ ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നിക്ലാസ് ഷ്മിഡിറ്റിലൂടെ ബ്രെമൻ ഒപ്പമെത്തി. രണ്ട് മിനിറ്റുകൾക്ക് ശേഷം ഒളിവർ ബുർക്കെയിലൂടെ ബ്രമെൻ വിജയം പിടിച്ചെടുത്തു.