ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന പേര് എൽ ക്ലാസിക്കോ എന്നായിരിക്കും. റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ നടക്കുന്ന പോരാട്ടമാണ് ആ പേരിൽ അറിയപ്പെടുന്നത്. മെസി, റൊണാൾഡോ എന്നിവർ ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകൾക്ക് വേണ്ടി കളിച്ചിരുന്ന സമയത്ത് ഈ പോരാട്ടത്തിന് കൂടുതൽ ആവേശവും ഉണ്ടായിരുന്നു.
എന്നാൽ ഇനി മുതൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ടാകില്ല. ഈ പേരിന്റെ പേറ്റന്റിനായി രണ്ടു ടീമുകളും നൽകിയ അപേക്ഷ സ്പെയിനിലെ പേറ്റന്റ് ആൻഡ് ബ്രാൻഡ്സ് ഓഫീസ് തള്ളിയെന്നാണ് റെലെവോയുടെ റിപ്പോർട്ടുകൾ പറയുന്നത്. അതേ പേരിലുള്ള സ്ലോഗൻ ലാ ലിഗ രജിസ്റ്റർ അവർക്കാണ് അത് ഉപയോഗിക്കാനുള്ള അവകാശം ലഭിക്കുക.
നിരവധി വർഷങ്ങളായി തങ്ങൾ ഉപയോഗിക്കുന്ന വാക്ക് തിരിച്ചു ലഭിക്കാൻ വേണ്ടി ബാഴ്സലോണയും റയൽ മാഡ്രിഡും ഒരുമിച്ച് നിയമപോരാട്ടം നടത്താനുള്ള സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒരു മാസത്തിനകം ഇതിനെതിരെ അപ്പീൽ നൽകാം. അവിടെയും അനുകൂലമായ വിധിയുണ്ടായില്ലെങ്കിൽ ഇന്റർനാഷണൽ കോടതിയിൽ പോയും ഇതിനെ ചോദ്യം ചെയ്യാൻ ഇവർക്ക് കഴിയും.
🚨💣 Real Madrid and Barcelona can no longer call their games "El Clásico".
— Madrid Xtra (@MadridXtra) May 26, 2023
The Spanish Patent and Trademark Office denies Real Madrid's appeal to use this name due to risk of confusion with the same brand that La Liga has been using. @relevo pic.twitter.com/vDEc4MVe7S
ഇന്റർനാഷണൽ കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും ഈ വാക്ക് ടെലിവിഷൻ ഡീൽ, സൗഹൃദ മത്സരങ്ങൾ, ഇന്റർനാഷണൽ മത്സരങ്ങൾ എന്നിവയിൽ ഉപയോഗിക്കാൻ കഴിയില്ല. അതേസമയം തങ്ങളുടെ മനസ്സിൽ പതിഞ്ഞു പോയ ഈ വാക്ക് ആരാധകർ ഇനിയും അതുപോലെ തന്നെയാവും തുടർന്നും ഉപയോഗിക്കുക.