സ്പാനിഷ് ല ലീഗയിൽ ബ്രസീലിയൻ താരങ്ങളുടെ ഗോളുകളുടെ പിൻബലത്തിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ ബെറ്റിസിനെയാണ് റയൽ പരാജയപ്പെടുത്തിയത്. കാർലോ ആൻസലോട്ടിയുടെ ടീം ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ലീഗ് ടേബിളിൽ ഒന്നാമതെത്തി.ഒൻപത് മിനിറ്റിന് ശേഷം വിനീഷ്യസ് ജൂനിയർ ആതിഥേയർക്കായി സ്കോറിംഗ് തുറന്നു.
ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്താണ് ബ്രസീലിയൻ ഗോൾ നേടിയത്.17 ആം മിനിറ്റിൽ സെർജിയോ കനാൽസ് ബെറ്റിസിന് സമനില ഗോൾ നേടി. 65 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും വാൽവേർഡ് കൊടുത്ത പാസിൽ നിന്നും റോഡ്രിഗോ റയലിന്റെ വിജയ ഗോൾ നേടി.സ്കോട്ടിഷ് ടീമായ സെൽറ്റിക്കിനെതിരെ മിഡ് വീക്കിൽ ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ കിക്കോഫ് ചെയ്യുന്നതിന് മുമ്പ് ലാലിഗ ഹോൾഡർമാരുടെ പ്രധാന വിജയമായിരുന്നു ഇത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിലേക്ക് തിരിച്ചെത്തി ചെൽസി. സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസി വെസ്റ്റ് ഹാമിനെ കീഴടക്കി. 88-ാം മിനിറ്റിൽ കെയ് ഹാവെർട്സ് നേടിയ ഗോളിനായിരുന്നു ചെൽസിയുടെജയം .മാക്സ്വെൽ കോർനെറ്റിന്റെ വൈകി സമനില ഗോൾ VAR തള്ളിക്കളഞ്ഞതോടെ ചെൽസി വിജയം ഉറപ്പിക്കുകയായിരുന്നു. 62 ആം മിനുട്ടിൽ അന്റോണിയോ നേടിയ ഗോളിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം മുന്നിലെത്തിയത്.76ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ചിൽവെൽ ചെൽസിക്ക് വേണ്ടി സമനില ഗോളും നേടി. 88ആം മിനുട്ടിൽ ഹവേട്സിലൂടെ ചെൽസി രണ്ടാം ഗോൾ നേടി. ചിൽവെൽ ആണ് ഈ ഗോൾ ഒരുക്കിയത്. പക്ഷെ തൊട്ടടുത്ത നിമിഷം വെസ്റ്റ് ഹാമിന്റെ മറുപടി വന്നു. കോർനെ നേടിയ ഗോൾ കളി 2-2 എന്നാക്കി എങ്കിലും. വാർ ആ ഗോൾ നിഷേധിച്ചത്തോടെ ചെൽസി വിജയം കുറിച്ചു .
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫുൾഹാമിനെ പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ 40ആം മിനുട്ടിൽ ഹോയ്ബെർഗ് ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ സ്പർസ് 75ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഗോളിൽ ലീഡ് ഇരട്ടിയാക്കി. ഈ ഗോളോടെ ഹാരി കെയ്ൻ പ്രീമിയർ ലീഗ് ഓൾ ടൈം ടോപ് സ്കോററുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. 83 ആം മിനുട്ടിൽ മിട്രോവിച് ഫുൾഹാമിനായി ഒരു ഗോൾ മടക്കി. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോഡ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ലീഡ്സ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി. ബ്രെന്റഫോഡിന് വേണ്ടി ടോണി ഹാട്രിക്ക് നേടി.
ബുണ്ടസ്ലീഗ് ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് തുടർച്ചയായ രണ്ടാം സമനില. ഇന്ന് നടന്ന മത്സരത്തിൽ യൂണിയൻ ബെർലിൻ ആണ് ബയേണിനെ സമനിലയിൽ തളച്ചത്.കഴിഞ്ഞയാഴ്ച ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ 1-1 ന് നായർന്ന സമനില വഴങ്ങിയിരുന്നു.ബുണ്ടസ്ലിഗയിലെ എക്കാലത്തെയും മികച്ച തുടക്കം ആസ്വദിച്ച് ബയേണിനെതിരായ ആദ്യ ജയം തേടിയിറങ്ങിയ ആതിഥേയരായ യൂണിയൻ ബെർലിൻ ഒരിക്കലും ചാമ്പ്യന്മാരെ ഭയക്കാതെ ലീഗിലെ മുൻനിര സ്കോററായ ഷെറാൾഡോ ബെക്കറിലൂടെ മികച്ച വോളിയുമായി 12 ആം മിനുട്ടിൽ മുന്നിലെത്തി.തുടർച്ചയായി മൂന്ന് മത്സരങ്ങളിലും സ്കോർ ചെയ്ത ബെക്കർ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ മൂന്നു മിനുട്ടിനു ശേഷം ജോഷ്വ കിമ്മിച്ച് ബയേണിന്റെ സമനില ഗോൾ നേടി. പിന്നീട് ഇരു ടീമുകളും ഗോൾ നേടാൻ പല തവണ ശ്രമിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല.
ഇറ്റാലിയൻ സീരി എയിൽ യുവന്റസിനെ സമനിലയിൽ തളച്ചു ഫിയരന്റീന. ഒമ്പതാം മിനിറ്റിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച മിലിക് യുവന്റസിന് മത്സരത്തിൽ ആദ്യ ഗോൾ സമ്മാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിൽ പുതിയ സൈനിങ് മിലിക് ഗോൾ നേടുന്നത്.29 മത്തെ മിനിറ്റിൽ ഫിയരന്റീന അർഹിച്ച സമനില ഗോൾ കണ്ടത്തി.റിക്കാർഡോ സ്കോട്ടിലിന്റെപാസിൽ നിന്നും ക്രിസ്റ്റിയൻ കൗയാമെ ഗോൾ നേടി.തുടർന്ന് ജയത്തിനായി ഫിയരന്റീനയും യുവന്റസും നന്നായി ശ്രമിച്ചു എങ്കിലും ഗോൾ മാത്രം പിറന്നില്ല.