തങ്ങളുടെ സൂപ്പർ താരം കിലിയൻ എംബാപ്പെയെ വിൽക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി. ക്ലബ്ബിനെതിരെ താരം ഉയർത്തിയ ആരോപണവും താരത്തിന് നൽകേണ്ട ലോയാൽറ്റി ബൗണസുകളുമൊക്കെ കണക്കിലെടുത്താണ് പിഎസ്ജി താരത്തെ വിൽക്കാൻ ഒരുങ്ങുന്നത്.
നേരത്തെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ താരത്തിനായി വമ്പൻ ഓഫർ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും താരം ഈ ഓഫർ തള്ളിക്കളയുകയിരുന്നു. പിഎസ്ജിയ്ക്ക് അൽ ഹിലാലിന്റെ ഓഫറിനോട് സമ്മതം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ വിയോജിപ്പാണ് സൗദി ഓഫർ തള്ളാൻ കാരണം. താരത്തിന്റെ റയൽ മാഡ്രിഡിലേക്ക് പോകാനാണ് താല്പര്യം. എന്നാൽ റയൽ ഇത് വരെ ഒരു ബിഡ് മുന്നോട്ട് വെച്ചിട്ടില്ല.ലാലിഗയിലെ ഫിനാൻഷ്യൽ ഫെയർ പ്ലേ തന്നെയാണ് ഇതിന് കാരണം.
എന്നാൽ ലഭ്യമാവുന്ന റിപ്പോറർട്ടുകൾ അനുസരിച്ച് റയൽ ഏത് ഓഫർ മുന്നോട്ട് വെച്ചാലും അത് പിഎസ്ജി സ്വീകരിക്കുമെന്നാണ്. പണം ഇവിടെ പിഎസ്ജി ലക്ഷ്യമാക്കുന്നില്ല. പകരം താരത്തെ വിൽക്കുക എന്നത് തന്നെയാണ് പിഎസ്ജിയുടെ ലക്ഷ്യം.നേരത്തെ താരത്തെ ലോൺ ഡീലിൽ വിടാനും പിഎസ്ജി ഒരുക്കാമായിരുന്നു. പ്രിമിയർ ലീഗ് ക്ലബ് ചെൽസി താരത്തെ ലോൺ ഡീലിൽ സ്വന്തമാക്കാൻ നീക്കം നടത്തിയിരുന്നു.
🚨💣 Real Madrid are CONFIDENT this will the WEEK for Kylian Mbappe. @RodrigoFaez pic.twitter.com/FHD5PEoZ8A
— Madrid Xtra (@MadridXtra) July 30, 2023
എന്നാൽ എംബാപ്പെ റയലിന്റെ ഓഫർ കാത്തിരിക്കുമ്പോൾ എത്ര ചെറിയ തുകയ്ക്കാണെങ്കിലും താരത്തെ റയലിന് നൽകാൻ തന്നെയാണ് പിഎസ്ജി ഒരുങ്ങുന്നത്.അതേ സമയം, റയൽ ഈ ആഴ്ച തന്നെ എംബാപ്പെയ്ക്കായി ഒരു ബിഡ് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ആ ബിഡ് എത്ര ചെറുതാണെങ്കിലും പിഎസ്ജി അത് അംഗീകരിക്കും.