നിലവിലെ ലോക ചാമ്പ്യനും,ഫിഫ ബെസ്റ്റ് പരിശീലകനുമായ അർജന്റീനയുടെ ലയണൽ സ്കലോണിയെ സ്വന്തമാക്കാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. നിലവിൽ അർജന്റീന പരിശീലകനാണ് ലയണൽ സ്കലോണി.ലയണൽ സ്‌കലോണിയെ എത്തിക്കാനുള്ള പ്രാഥമിക ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നുവെന്ന് യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ അർജന്റീനയുടെ ഫുട്ബോൾ പ്രസിഡന്റ് ടാപ്പിയയുമായി അകന്നിരിക്കുകയാണ് അർജന്റീന പരിശീലകൻ. അത് മുതലെടുക്കാനുള്ള ഒരുക്കമാണ് റയൽ മാഡ്രിഡ് നടത്തുന്നത്.അടുത്ത സീസണിൽ റയൽ മാഡ്രിഡ് പരിശീലകനായി കാർലോ ആൻസലോട്ടി തുടരില്ല എന്നതാണ് അർജന്റീന പരിശീലകനിലേക്ക് അന്വേഷണമെത്താനുണ്ടായ കാരണം.
ഡോബിൾ അമറില്ലയുടെ റിപ്പോർട്ട് പ്രകാരം, മാഡ്രിഡും സ്കലോനിയെ പ്രതിനിധീകരിക്കുന്ന ജർമ്മൻ ഏജൻസിയും പ്രാഥമിക ബന്ധങ്ങൾ നടത്തിയിട്ടുണ്ട്.തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമെന്ന് അർജന്റീന ദേശീയ ടീം പരിശീലകൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് നേടിയ ബോണസും രാഷ്ട്രീയപരമായി ചില അതൃപ്തിയുമുള്ളതിനാൽ സ്കലോണിക്ക് അർജന്റീന വിടാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
Real Madrid are now apparently in contact with Lionel Scaloni’s agents🇦🇷.
— 🫲🏾🫱🏾 (@RMCFHassan) November 27, 2023
Would you like to see him as Carlo Ancelotti’s replacement🤔 pic.twitter.com/G0iUnNcD8J
ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിന്റെ നിലവിലെ പരിശീലകനായ കാർലോ ആൻസിലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാവുമെന്നും, നിലവിൽ ബ്രസീലുമായി അദ്ദേഹം പുറത്തുള്ള കരാറിൽ എത്തിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കക്ക് മുൻപായി ബ്രസീൽ ടീമിനൊപ്പം ചേരാനാണ് കാർലോ ആൻസിലോട്ടിയുമായി ധാരണയിലെത്തിയിട്ടുള്ളത്. എന്നാൽ റയൽ മാഡ്രിഡ് അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്.
❗️Real Madrid are attentive to Lionel Scaloni’s situation and the first, but very preliminary contacts have made between the Spanish club and the German agency that represents the coach since the decision about Ancelotti is not confirmed yet. @fczyz @okdobleamarilla 🚨⚪️🇪🇸 pic.twitter.com/Xhi4tmZFb7
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 27, 2023
അർജന്റീനയുടെ താൽക്കാലിക പരിശീലകനായി എത്തിച്ചതായിരുന്നു സ്കലോണിയെ, പക്ഷേ അദ്ദേഹത്തിന്റെ പരിശീലന പാടവും കഴിവും ചരിത്രം തന്നെ മാറ്റിക്കുറിച്ചു. അർജന്റീന കളിച്ച മൂന്ന് ടൂർണമെന്റിലും കിരീടം നേടാൻ സാധിച്ചിട്ടുണ്ട്. തോൽവി അറിയാതെ അർജന്റീന കുറിച്ച 36 മത്സരങ്ങൾ എന്ന ചരിത്രം സ്കലോണിക്ക് കീഴിലാണ് എന്നുള്ളത് അദ്ദേഹത്തിന് പൊൻതലാണ്. അർജന്റീനയുടെ എക്കാലത്തെയും മികച്ച പരിശീലകരുടെ ലിസ്റ്റിൽ സ്‌കലോണിയുണ്ട്.