2021-22 ചാമ്പ്യൻസ് ലീഗ് റയൽ മാഡ്രിഡ് നേടിയപ്പോൾ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസെമ 15 ഗോളുകൾ നേടി കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. യുവേഫയുടെ മികച്ച താരമെന്ന പദവിയും ഈ വർഷത്തെ ബാലൺ ഡി ഓറിനുള്ള മത്സരത്തിൽ ആദ്യ സ്ഥാനത്ത് എത്താനും സാധിച്ചു.
34 കാരനായ ഫ്രാൻസ് ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ ലോസ് ബ്ലാങ്കോസിനെ അവരുടെ 35-ാമത് ലാലിഗ, 14-ആം ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചു, കൂടാതെ ചാമ്പ്യൻസ് ലീഗിൽ ചെൽസി, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവയ്‌ക്കെതിരെ ഹാട്രിക്കും നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ ആവേശകരമായ തിരിച്ചുവരവുകളിൽ 34 കാരൻ വലിയ പങ്കു വഹിച്ചിരുന്നു.2022-23 ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ യുവേഫയുടെ മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടിയും ഏറ്റുവാങ്ങി.
ലിവർപൂളിന്റെ യുർഗൻ ക്ലോപ്പിനെയും മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെയും ആൻസലോട്ടി മറികടന്നത്.”സ്പോർട്സിനോടും കളിക്കാരുടെ നിലവാരത്തോടും എനിക്കുള്ള അഭിനിവേശം. കഴിഞ്ഞ സീസണിൽ വെറ്ററൻമാരും യുവാക്കളും തമ്മിൽ അതിശയകരമായ ബന്ധമുണ്ടായിരുന്നു, പിന്തുണയ്ക്കുന്നവരുമായി അതിശയകരമായ രസതന്ത്രം ഉണ്ടായിരുന്നു, അത് അവിശ്വസനീയമായ നേട്ടത്തിലെത്താൻ ഞങ്ങളെ സഹായിച്ചു”മത്സരത്തിലെ ഏറ്റവും മികച്ച പരിശീലകനായത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ ആൻസലോട്ടി പറഞ്ഞു.
"We are lucky to have Karim Benzema. Football is lucky to see Karim play."
— Football on BT Sport (@btsportfootball) August 25, 2022
Real Madrid boss Carlo Ancelotti lauds the 2021/22 UEFA Men's Player of the Year ✨#UEFAawards pic.twitter.com/d5SuffKgp8
“കരീം ഒരു മികച്ച സ്‌ട്രൈക്കറും ടോപ്പ് സ്‌കോററും മാത്രമല്ല, അവൻ ഒരു മികച്ച ഫുട്‌ബോളറാണ്, അദ്ദേഹത്തിന്റെ മികച്ച മനോഭാവം കൂടുതൽ ഉയരത്തിലെത്തിക്കും”റയൽ മാഡ്രിഡിന്റെ സ്റ്റാർ ക്യാപ്റ്റൻ ബെൻസെമയെ പ്രശംസിച്ചുകൊണ്ട് ഇറ്റാലിയൻ ബോസ് കൂട്ടിച്ചേർത്തു.
🥇 The 2021/22 UEFA Men's Coach of the Year is… CARLO ANCELOTTI!
— UEFA (@UEFA) August 25, 2022
🏆 The Italian secured his fourth #UCL title as a coach, as well as becoming the first coach to win the domestic title in each of Europe's biggest five leagues!
👏 Congratulations, Carlo!#UEFAawards pic.twitter.com/cEhQWWXTHe
“കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അദ്ദേഹം കൂടുതൽ മെച്ചപ്പെട്ടു.ഗെയിം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം, ഡ്രസ്സിംഗ് റൂമിലെ ശക്തനായ നേതാവും എന്റെ നല്ല സുഹൃത്തുമാണ് അദ്ദേഹം. കരീമിനെ ലഭിച്ചതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ട്,” ആൻസലോട്ടി പറഞ്ഞു.”കരീം കളിക്കുന്നത് കാണാൻ കഴിയുന്നത് ഫുട്ബോളിന്റെ ഭാഗ്യമെന്ന് പറയേണ്ടി വരും”റയൽ മാഡ്രിഡ് ബോസ് പറഞ്ഞു.