വർഷങ്ങൾ നീണ്ട അനിശ്ചിത്വത്തിന് വിരാമമായിരിക്കുകയാണ്. ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ ചേരാൻ സമ്മതിച്ചിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്ൻ സു[സൂപ്പർ താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിത്തന്നെ കളിക്കുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
ഫുട്മെർകാറ്റോയും ഔവാനയും പറയുന്നതനുസരിച്ച് “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്” ലാ ലിഗ ഭീമന്മാരുമായി ഒരു കരാറിലെത്തിയതിന് ശേഷം ജൂലൈയിൽ എംബാപ്പെ ഒരു റയൽ മാഡ്രിഡ് കളിക്കാരനാകും”.2017-ൽ മൊണാക്കോയിൽ നിന്നാണ് 18-കാരനായ എംബാപ്പെയെ പിഎസ്ജിയിൽ ചേർന്നത്. ആ സമയത് റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അതിന് 2022 ലും മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ബിഡുമായി എംബാപ്പയുടെ മുന്നിൽ എത്തിയെങ്കിലും ഫ്രഞ്ച് താരം പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
🚨 Kylian Mbappe to Real Madrid is reportedly DONE 🇫🇷✍️⚪️
— LiveScore (@livescore) January 7, 2024
Via @Santi_J_FM pic.twitter.com/wZwJDxVdDN
എംബാപ്പയുടെ പിഎസ്ജി കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുകയാണ്. താരവുമായി കരാർ പുതുക്കാൻ പിഎസ്ജി ശ്രമം നടത്തുന്നുണ്ട്. 2022 മെയ് മാസത്തിൽ എംബാപ്പെ റയൽ മാഡ്രിഡ് ഓഫർ നിരസിച്ച സാഹചര്യം ആവർത്തിക്കാതിരിക്കാൻ തീരുമാനം എടുക്കാൻ പ്രതികരിക്കാൻ ജനുവരി പകുതിയോടെ സമയപരിധി നൽകി.
Real Madrid have FINALLY got their man 🤩
— Mail Sport (@MailSport) January 7, 2024
Kylian Mbappe is 'set to join' at the end of the season after refusing to extend his stay at PSG 🤯 pic.twitter.com/BjdOSpZNZl
ജനുവരി 3-ന്, ടുലൂസ് എഫ്സിക്കെതിരായ പിഎസ്ജിയുടെ ട്രോഫി ഡെസ് ചാമ്പ്യൻസ് വിജയത്തിന് ശേഷം തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എംബാപ്പെ പറഞ്ഞു. എന്നാൽ എഎസ് മൊണാക്കോ അക്കാദമി ഉൽപ്പന്നം ഇപ്പോൾ റയലിൽ ചേരാനുള്ള കരാറിൽ എത്തിയതായി ഫൂട്ട് മെർകാറ്റോ റിപ്പോർട്ട് ചെയ്യുകയാണ്.