സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ 39 വയസ്സുകാരനായ നായകൻ ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് 39 വയസ്സ് തികയുന്നത്. രണ്ടു പതിറ്റാണ്ടുകളോളം നീണ്ട ഫുട്ബോൾ കരിയറിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോ യൂറോപ്പിലെ പ്രധാനപ്പെട്ട മൂന്ന് ലീഗുകളിൽ രാജാവായി വാഴുകയും ചെയ്തിട്ടുണ്ട്. തന്റെ കരിയറിൽ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ക്രിസ്ത്യാനോ റൊണാൾഡോ ടീമുകൾക്ക് വേണ്ടിയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.
അതേസമയം കഴിഞ്ഞദിവസം 39 വയസ്സ് തികഞ്ഞ ക്രിസ്ത്യാനോ റൊണാൾഡോക്ക് നിരവധി ബർത്ത്ഡേ ആശംസകളാണ് ലോകം മുഴുവനുമുള്ള ആരാധകരിൽ നിന്നും നിരവധി പേരിൽ നിന്നും ലഭിച്ചത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ മുൻ ക്ലബ്ബുകളായ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗ് ലിസ്ബൻ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ ക്ലബ് യുവന്റസ് എന്നിവയെ കൂടാതെ ദേശീയ ടീമായ പോർച്ചുഗലും ക്രിസ്ത്യാനോ റൊണാൾഡോക്ക് ജന്മദിനാശംസകൾ നേർന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയവരിൽ ക്രിസ്ത്യാനോ റൊണാൾഡോ മുൻപ് കളിച്ചിട്ടുള്ള ഇറ്റാലിയൻ ലീഗും ലാലിഗയും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇത്രയും അധികം ജന്മദിനാശംസകൾ നിരവധി പേരിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോക്ക് വന്നെങ്കിലും ആരാധകരെയെല്ലാം നിരാശരാക്കിയത് ക്രിസ്ത്യാനോ റൊണാൾഡോ കളിച്ചതും കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതുമായ റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള സമീപനമായിരുന്നു.
Real Madrid is the only club that did not wish Cristiano Ronaldo… pic.twitter.com/TXv11xrpYx
— CristianoXtra (@CristianoXtra_) February 5, 2024
ക്രിസ്ത്യാനോ റൊണാൾഡോക്ക് ഒരു ജന്മദിനാശംസകൾ പോലും റയൽ മാഡ്രിഡ് നേർന്നിട്ടില്ല എന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരവും ഗോൾ സ്കോററുമായ ക്രിസ്ത്യാനോ റൊണാൾഡോക്ക് റയൽ മാഡ്രിഡ് ക്ലബ്ബ് എന്തുകൊണ്ട് ജന്മദിനാശംസകൾ പോലും ആരാധകർ ക്ലബ്ബിനോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്.