യൂറോപ്യൻ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ പണം മുടക്കി താരങ്ങളെ സ്വന്തമാക്കുന്നതിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് വെല്ലാൻ മറ്റു ടീമുകൾക്ക് ഒരിക്കലും സാധിക്കാറില്ല. യൂറോപ്യൻ ഫുട്ബോളിന്റെ രാജാവ് എന്ന സ്ഥാനം നേടിയെടുക്കാൻ എത്ര പണം മുടക്കാനും റയൽ മാനേജ്മന്റ് എന്നും തയ്യാറായിട്ടുണ്ട് .
എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ റയലിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞു പോക്കാണ് കാണാൻ സാധിക്കുന്നത്. രണ്ടു താരങ്ങൾ മാത്രമാണ് ഇത്തവണ മാഡ്രിഡ് ക്ലബ്ബിലേക്ക് എത്തിയത്. ഒരു ഡസനിൽ അതികം താരങ്ങൾ മറ്റു ക്ലബ്ബുകളിക്ക് ചേക്കേറി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് സൈൻ ചെയ്യാൻ ഒരുങ്ങുന്ന കാസെമിറോയാണ് റയൽ മാഡ്രിഡ് വിട്ടുപോകുന്ന പുതിയ താരം. റിപോർട്ടുകൾ പ്രകാരം കൂടുതൽ താരങ്ങൾ ക്ലബ് വിട്ടു പോവാനുളള സാധ്യത കാണുന്നുണ്ട്.
നീണ്ട കാലം ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച മൂന്നു താരങ്ങൾ കരാർ അവസാനിച്ചപ്പോൾ മാഡ്രിഡ് വിട്ടിരുന്നു. കരാർ പുതുക്കുന്ന കാര്യം പരിഗണിക്കാത്തതോടെയാണ് മാർസെലോ, ഇസ്കോ, ഗാരെത് ബെയ്ൽ എന്നിവർ പുറത്ത് പോയത്. 2021/22 സീസണിൽ ആൻസലോട്ടിയിലൂടെ കീഴിൽ അരങ്ങേറ്റം കുറിച്ച മരിയോ ഗിലയെ 6 ദശലക്ഷം യൂറോയ്ക്ക് ലാസിയോയ്ക്ക് വിറ്റു. വിക്ടർ ചസ്റ്റുമിനി കാഡിസിന് വിറ്റു, ലൂക്കാ ജോവിച്ച് ഫിയോറന്റീനയിലേക്ക് പോയി. ഫ്രീ ട്രാൻസ്ഫറിലാണ് സെർബിയൻ താരം പോയതെങ്കിലും സ്‌ട്രൈക്കറുടെ ഭാവി വിൽപ്പനയുടെ 50 ശതമാനം റയൽ മാഡ്രിഡിന് ലഭിക്കും.
ടേക്ക്ഫുസ കുബോ ഒടുവിൽ റയൽ സോസിഡാഡിലേക്ക് സ്ഥിരമായി മാറി.റോമയിലെ ലോൺ സ്പെൽ കഴിഞ്ഞ് മടങ്ങിയതിന് ശേഷം 10 മില്യൺ യൂറോയ്ക്ക് ഗെറ്റാഫെ ബോർജ മേയറലിനെ സ്വന്തമാക്കി.മിഗ്വൽ ഗുട്ടറസും റെയ്‌നിയ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജിറോണയിലേക്ക് മാറി. മാർവിൻ പാർക്കും ലാസ് പാൽമാസിലേക്ക് പോയി. ഈ ഡീലുകളിലെല്ലാം കൂടി റയൽ മാഡ്രിഡ് 98 മില്യൺ യൂറോ സമാഹരിച്ചു.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കാസെമിറോയുടെ 70 മില്യൺ യൂറോയുടെ നീക്കം സ്ഥിരീകരിക്കപ്പെടുമ്പോൾ അത് ഇരട്ടിയായി മാറും.മാർക്കോ അസെൻസിയോ, മരിയാനോ ഡയസ്, അൽവാരോ ഒഡ്രിയോസോള എന്നിവരെല്ലാം പുതിയ ക്ലബ്ബുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.