ലാലിഗ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ഒരേയൊരു പ്രീ സീസൺ മത്സരം റയൽ മാഡ്രിഡ് ഇന്നലെ പൂർത്തിയാക്കി. മത്സരത്തിൽ ഗെറ്റാഫയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്. കഴിഞ്ഞ സീസണിൽ റയലിന്റെ ടോപ് സ്കോററായ ബെൻസിമ നാലു ഗോളുകളാണ് മത്സരത്തിൽ നേടിയത്. റയലിന്റെ ആറു ഗോളും ആദ്യ പകുതിയിലായിരുന്നു.
കൂടുതൽ മാധ്യമശ്രദ്ധ കൊടുക്കാതെ രഹസ്യ സ്വഭാവത്തിലാണ് റയൽ മാഡ്രിഡും ഗെറ്റാഫയും തമ്മിലുള്ള മത്സരം നടന്നത്. മത്സരത്തിൽ നിരവധി യുവതാരങ്ങളെ പരീക്ഷിച്ച സിദാൻ ഇരുപകുതികളിലും വ്യത്യസ്തമായ ലൈനപ്പാണ് ഇറക്കിയത്. രണ്ടു ടീമിലും ഹസാർഡ്, ഒഡെഗാർഡ്, ഇസ്കോ, അസെൻസിയോ എന്നിവർ ഇടം പിടിച്ചിട്ടില്ല.
ഗെറ്റാഫക്കെതിരെ റയലിന്റെ ആദ്യ പകുതിയിലെ ഇലവൻ:
ക്വാർട്ടുവ (ഗോൾകീപ്പർ)
റാമോസ്, മിലിറ്റാവോ, കർവാഹാൾ, മാഴ്സലോ (ഡിഫൻഡേഴ്സ്)
മോഡ്രിച്ച്, കസമീറോ, സെർജിയോ അരിബാസ് (മിഡ്ഫീൽഡ്)
മർവിൻ പാർക്ക്, ബെൻസിമ, വിനീഷ്യസ് (അറ്റാക്കിംഗ്)
ഗെറ്റാഫക്കെതിരായ രണ്ടാം പകുതിയിലെ ഇലവൻ:
ആന്ദ്രേ ലുനിൻ (ഗോൾകീപ്പർ)
ഓഡ്രിസോള, നാച്ചോ, വരാൻ, മെൻഡി (ഡിഫൻഡേഴ്സ്)
വാൽവെർദെ, അന്റോണിയോ ബ്ലാങ്കോ, ക്രൂസ് (മിഡ്ഫീൽഡ്)
റോഡ്രിഗോ, മയോറൽ, മിഗ്വൽ ഗുട്ടിറസ് (അറ്റാക്കിംഗ്)