2022-ലെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന താരമാണ് റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസെമ .കഴിഞ്ഞ സീസണായിലെ താരത്തിന്റെ മികച്ച ഗോൾ സ്കോറിങ് തന്നെയാണ് ഇതിനു കാരണം .ബെൻസിമ ബാലൺ ഡി ഓർ പുരസ്‌കാരം നേടുമെന്ന് പറയാനുള്ള അഞ്ചു കാരണങ്ങൾ പരിശോധിക്കാം.
1 . നേടിയ ഗോളുകൾ :- ബെൻസെമ മാഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ 44 ഗോളുകൾ നേടി. ലാലിഗയിൽ 27 ഗോളുകൾ നേടിയ സ്‌ട്രൈക്കർ ടോപ്പ് സ്കോററായിരുന്നു, ചാമ്പ്യൻസ് ലീഗിൽ 15, സ്പാനിഷ് സൂപ്പർ കപ്പിൽ രണ്ട് ഗോളുകൾ കൂടി നേടി.ഫ്രാൻസിനൊപ്പം ആറു ഗോളുകൾ കൂടി സ്‌ട്രൈക്കർ നേടി.ഗോളുകളുടെ കാര്യത്തിൽ റോബർട്ട് ലെവൻഡോസ്‌കിക്ക് മാത്രമാണ് കൂടുതൽ സ്‌കോർ ചെയ്യാൻ കഴിഞ്ഞത്. ബയേൺ മ്യൂണിക്കിനായി 46 മത്സരങ്ങളിൽ നിന്ന് 50 ഗോളുകളും ദേശീയ ടീമിനായി ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും പോളിഷ് സ്‌ട്രൈക്കർ നേടി.
2 . ചാമ്പ്യൻസ് ലീഗിലെ ഗോൾ സ്കോറിങ് : ചാമ്പ്യൻസ് ലീഗിൽ ബെൻസെമ നേടിയ 15 ഗോളുകൾ, 2013-14 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 17 ഗോളുകൾ എന്ന ഒരു സർവകാല റെക്കോഡിനെ മറികടക്കാനുള്ള സാധ്യത നൽകി. പാരീസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ചുകാരൻ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു, 12 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയത് , പരിക്കുമൂലം ഒരു കളി താരത്തിന് നഷ്ടമായി.
3 .ചാമ്പ്യൻസ് ലീഗ് പ്രകടനങ്ങൾ : ചാമ്പ്യൻസ് ലീഗ് വിജയിച്ച സീസണിൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു .താരത്തിന്റെ ഹാട്രിക്ക് മാഡ്രിഡിനെ അവസാന 16-ൽ പിഎസ്ജിക്കെതിരെ ശ്രദ്ധേയമായ തിരിച്ചുവരവ് പൂർത്തിയാക്കാൻ സഹായിച്ചു. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മറ്റൊരു ഹാട്രിക്ക് നേടി മാഡ്രിഡിനെ സെമി ഫൈനലിലേക്ക് എത്തിച്ചു.സെൻസേഷണൽ ഫോമിലുള്ള ഫ്രാൻസ് ഇന്റർനാഷണൽ അവസാന 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയ്ക്കിടയിൽ 10 ഗോളുകൾ നേടി.
4 . കിരീടങ്ങൾ :-സ്പാനിഷ് സൂപ്പർ കപ്പ് നേടിയാണ് മാഡ്രിഡ് സീസണിന് തുടക്കമിട്ടത്. അതിനുശേഷം ലാ ലിഗ, ചാമ്പ്യൻസ് ലീഗ് എന്നിവ വന്നു, ക്ലബ്ബ് അതിന്റെ ചരിത്രത്തിൽ നാല് തവണ മാത്രം നേടിയ നേട്ടമായിരുന്നു അത്.
5 .നേഷൻസ് ലീഗ് വിജയം :- ഫ്രാൻസിനൊപ്പം നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ച് ബെൻസെമ ജേതാക്കളായി. സെമിഫൈനലിലും ഫൈനലിലും ഗോൾ നേടിയ അദ്ദേഹം മത്സരത്തിൽ തന്റെ രാജ്യത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.