❝ചെൽസി ആരാധകരെ അമ്പരിപ്പിച്ച റീസ് ജെയിംസിന്റെ ഗോൾ , സ്വന്തം പോസ്റ്റിലേക്ക് ഇങ്ങനെ ഗോളടിക്കാമോ ?❞

ലാസ് വെഗാസിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ മെക്സിക്കൻ വമ്പൻമാരായ ക്ലബ് അമേരിക്കയെ 2-1 ന് പരാജയപ്പെടുത്തിയാണ് ചെൽസി മൂന്ന് മത്സരങ്ങളുടെ യുഎസ് പര്യടനത്തിന് തുടക്കമിട്ടത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്ന് മേസൺ മൗണ്ട് നേടിയ ഒരു തകർപ്പൻ ഗോളിലൂടെ ചെൽസി ലീഡ് നേടി. എന്നാൽ 60 ആം മിനുട്ടിൽ റൈറ്റ് ബാക്ക് റീസ് ജയിംസിന്റെ സെല്ഫ് ഗോളിൽ ക്ലബ് അമേരിക്ക സമനില പിടിച്ചു. എന്നാൽ 83 ആം മിനുട്ടിൽ മസോൺ മൗണ്ട് നേടിയ ഗോളിൽ ചെൽസി വിജയം പിടിച്ചെടുത്തു.മാർക്കോസ് അലോൻസോയുടെ അസിസ്റ്റ് സ്വീകരിച്ചാണ് മൗണ്ട് ഗോൾ നേടിയത്.

ചെൽസിയുടെ വിജയത്തിനിടയിലും വിചിത്രമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രതികരണങ്ങൾ നേടി. ചെൽസി റൈറ്റ് ബാക്ക് റീസ് ജെയിംസ് നേടിയ സെൽഫ് ഗോളായിരുന്നു അത്. മത്സരത്തിന്റെ 59 ആം മിനുട്ടിൽ റീസ് ജെയിംസ് ചെൽസി ഗോൾ കീപ്പര്ക്ക് കൊടുത്ത ബാക്ക് പാസ്സ് നേരെ വലയിലേക്കാണ് പോയത്.സെൽഫ് ഗോൾ നേടിയതിന് ചെൽസി താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ്യ്‌ ട്രോളുകളാണ് നേരിടേണ്ടി വരുന്നത്.

ഫുട്ബോൾ ആരാധകർ ജെയിംസും ട്രെന്റും തമ്മിൽ സോഷ്യൽ മീഡിയയിൽ താരതമ്യപ്പെടുത്തുന്നത് പതിവാണ്, കാരണം ഇരുവരും ഒരേ രാജ്യത്തിൽ നിന്നുള്ളവരും സമാനമായ രീതിയിൽ കളിക്കുന്നു. എന്നിരുന്നാലും, പ്രീമിയർ ലീഗിന്റെ മുൻ സീസണിൽ ട്രെന്റിനേക്കാൾ മികച്ച റെക്കോർഡ് ജെയിംസിന് ഉണ്ടായിരുന്നു, അവിടെ അദ്ദേഹം അഞ്ച് ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടി. ട്രെന്റ് നേടിയത് രണ്ട് ഗോളുകൾ മാത്രമല്ല 12 അസിസ്റ്റുകളും.

Rate this post
Chelsea