ലയണൽ മെസ്സിയുടെ അർജന്റീനയോട് ‘പ്രതികാരം’ ചെയ്യണം : ഓസ്‌ട്രേലിയൻ പരിശീലകൻ അർനോൾഡ്

അടുത്തയാഴ്ച ബെയ്ജിംഗിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും. നിലവിലെ ലോക ചാമ്പ്യന്മാർക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ കോച്ച് ഗ്രഹാം അർനോൾഡ് പറഞ്ഞു.ഖത്തറിൽ നടന്ന ലോകകപ്പിൽ അവസാന 16-ൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിൽ ലയണൽ മെസ്സി ഗോൾ നേടിയിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയ പല ഘട്ടങ്ങളിലും അർജന്റീനക്ക് വലിയ ഭീഷണി ഉയർത്തിയിരുന്നു. ജൂൺ 15 ന് ചൈനീസ് തലസ്ഥാനത്ത് നടക്കുന്ന മത്സരം സൗഹൃദമാണെങ്കിലും ഗൗരവമായി കാണുമെന്ന് ഓസ്‌ട്രേലിയ കോച്ച് പറഞ്ഞു.”ലോകകപ്പിന് ശേഷം നമുക്ക് ലോക ചാമ്പ്യന്മാർക്കെതിരെ കളിക്കാൻ തയ്യാറെടുക്കുകയാണ് പ്രതികാരം ചെയ്യാനുള്ള അവസരമാണിത്” അർനോൾഡ് പറഞ്ഞു.

കെൽറ്റിക്കിന്റെ ആരോൺ മൂയ് ഉൾപ്പെടെ നിരവധി പരിക്കുമൂലം നഷ്ടമായതോടെ ഒരു യുവ ടീമുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.യൂത്ത് തലത്തിൽ ഇറ്റലിയെ പ്രതിനിധീകരിച്ച 19 കാരനായ പാർമ ഡിഫൻഡർ അലസ്സാൻഡ്രോ സിർകാറ്റിയും വിളിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.2005-ലെ തന്റെ ആദ്യ ചൈനാ യാത്രയ്ക്ക് ശേഷം, മെസ്സി അർജന്റീനയ്‌ക്കോ തന്റെ മുൻ ക്ലബ് ബാഴ്‌സലോണയ്‌ക്കോ വേണ്ടി സൗഹൃദ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

2010ൽ നടന്ന സൗഹൃദ മത്സരത്തിൽ ലാലിഗ 3-0ന് ബെയ്ജിംഗ് ഗുവാനെ തോൽപിച്ചു.2008-ൽ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആതിഥേയരുമായി ഗോൾരഹിത സമനില വഴങ്ങിയപ്പോഴാണ് ഓസ്‌ട്രേലിയ അവസാനമായി ചൈനയിൽ കളിച്ചത്.

3/5 - (2 votes)