ബാഴ്സ ഇല്ലെങ്കിൽ ഇങ്ങോട്ട് പോന്നോളൂ, മെസ്സിക്ക് വേണ്ടി പ്രീമിയർ ലീഗിൽ നിന്നും ഓഫർ

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന സൂപ്പർ താരം ലിയോ മെസ്സിയുടെ പിഎസ്ജിക്ക് ശേഷമുള്ള ഭാവി സംബന്ധിച്ചുള്ള ചർച്ചകൾ നിലവിൽ അരങ്ങേറുകയാണ്. ലിയോ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സിയാണ് മെസ്സി ട്രാൻസ്ഫറിന്റെ കാര്യത്തിൽ ചർച്ചകളിൽ മുൻകയ്യെടുക്കുന്നത്.

എഫ്സി ബാഴ്‌സലോണയിലേക്ക് ലിയോ മെസ്സിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സലോണയും തിരികെ വരാൻ ലിയോ മെസ്സിയും ആഗ്രഹിക്കുന്ന ഈ സമയത്തും ലിയോ മെസ്സിയുടെ സൈനിങ് പൂർത്തിയാക്കാമെന്ന ആഗ്രഹത്തിൽ യൂറോപ്പിൽ നിന്നും തന്നെ വമ്പൻ ക്ലബ്ബുകൾ രംഗത്ത് എത്തുന്നതായി റിപ്പോർട്ട്‌.

അവസാന മണിക്കൂറുകളിൽ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ ബാഴ്സലോണയെയും അൽ ഹിലാലിനെയും മറികടന്ന് കൊണ്ട് ഹൈജാക് ചെയ്യാമെന്ന മോഹത്തിൽ ലിയോ മെസ്സിക്ക് വേണ്ടി രണ്ട് യൂറോപ്യൻ ക്ലബ്ബുകൾ ഓഫറുകൾ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

ലിയോ മെസ്സിക്ക് വേണ്ടി ഓഫർ നൽകിയ ഒരു ക്ലബ്‌ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിനുമാണ് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിൽ തന്നെ നിലനിൽക്കാൻ ആഗ്രഹിക്കുന്ന ലിയോ മെസ്സിയെ ബാഴ്സലോണ സൈൻ ചെയ്യുന്നില്ലെങ്കിൽ മറ്റു യൂറോപ്യൻ ക്ലബ്ബുകൾക്ക് മുൻഗണന ലഭിച്ചേക്കും എന്ന പ്രതീക്ഷയും യൂറോപ്പിൽ നിന്നുള്ള വമ്പൻമാർക്ക് ഉണ്ട്.

എന്തായാലും ലിയോ മെസ്സി ട്രാൻസ്ഫർ ചർച്ചകൾ അവസാനത്തോട് അടുക്കുമ്പോൾ കൂടുതൽ ക്ലബ്ബുകളാണ് സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ വേണ്ടി രംഗത്ത് വരുന്നത്. ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകി സൗദി ക്ലബ്‌ അൽ ഹിലാൽ ലിയോ മെസ്സിയുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

2.3/5 - (3 votes)