കളി ജയിച്ചിട്ടും ബെഞ്ചിലിരുന്ന് കരഞ്ഞ് ബ്രസീലിന്റെ സൂപ്പർ താരം റീച്ചാർലിസൺ, നഷ്ടപ്പെടുത്തിയത് സുവർണാവസരം

ബ്രസീലിന്റെ ഒമ്പതാം നമ്പർ താരം റിചാർലിസനു ഇത് അത്ര നല്ല സമയമല്ല. പ്രീമിയർ ലീഗിലെ ടോട്ടൻഹാമിൽ കളിക്കുന്ന റീച്ചാർലിസൺ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മത്സരിക്കുകയാണ്.ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെയും താരം വളരെയധികം നിരാശപ്പെടുത്തി.

ബൊളീവിയക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ബ്രസീൽ സ്ട്രൈക്കർ വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയ റീച്ചാർലിസൺ അവിശ്വസനീയമായാണ് ബോക്സിൽ നിന്നും പുറത്തേക്ക് അടിച്ചുവിട്ടത്. കളിയുടെ എഴുപത്തിയൊന്നാം മിനിറ്റിൽ താരത്തെ ബ്രസീലിയൻ പരിശീലകൻ പിൻവലിച്ചിരുന്നു, അതിനുശേഷം നിറഞ്ഞ കണ്ണുകളുടെ ബെഞ്ചിലിരിക്കുന്ന റീച്ചാർലിസനെയാണ് ആരാധകർ കണ്ടത്.

ബൊളീവിയക്കെതിരെ ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തിൽ കളി തുടങ്ങിയ ബ്രസീലിനു വേണ്ടി മറ്റൊരു റയൽ താരമായ റോഡ്രിഗോ ഇരട്ട ഗോളുകൾ നേടി. സൂപ്പർതാരം നെയ്മർ കളിയുടെ തുടക്കത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും കളിയുടെ അറുപത്തിഒന്നാം മിനിട്ടിലും ഇഞ്ചുറി ടൈമിലും ഗോളുകൾ നേടി നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പ്രായശ്ചിത്തവും ചെയ്തു.മറ്റൊരു ഗോൾ ബാഴ്സലോണ താരം റാഫിനയും നേടി.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആവാറുള്ള റിചാലിസണെ എതിർ ആരാധകർ ട്രോളുകയും ചെയ്യുന്നുണ്ട്. നിലവിൽ ഹാരി കെയ്നിനു പകരം ടോട്ടൻഹാമിൽ സ്ഥിരം സ്ട്രൈക്കറാണ് ബ്രസീലിന്റെ സൂപ്പർ താരം.തന്റെ ടീമിന്റെ വിജയത്തിന് ശേഷം സംസാരിച്ച ബ്രസീലിന്റെ ഇടക്കാല ഹെഡ് കോച്ച് ഫെർണാണ്ടോ ദിനിസ് ഗോൾ വരൾച്ച അവസാനിപ്പിക്കാൻ റിച്ചാർലിസണെ പിന്തുണക്കുകയും സ്പർസ് ഫോർവേഡ് ഒരു മികച്ച കളിക്കാരനാണെന്ന് പറകയും ചെയ്തു.

‘സ്റ്റേഡിയത്തിൽ എല്ലാവരും അദ്ദേഹത്തെ സ്വാഗതം ചെയ്തു, ആരാധകരും അദ്ദേഹത്തെ സ്വീകരിച്ചു, കൈയടികൾ ഏറ്റുവാങ്ങി. ഫോമിൽ അല്ലാത്ത ഒരാളെ ആരാധകർ സ്വീകരിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്’ ദിനിസ് പറഞ്ഞു.

Rate this post